Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:58 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ഇന്നത്തെ യുവതലമുറ വ്യത്യസ്‌തതകൾ ഇഷ്ടപ്പെടുന്നതും അതൊക്കെ പരീക്ഷിക്കാൻ താല്പര്യപെടുന്നവരുമാണ്. ഓരോ സമയത്തും ഓരോ ട്രെൻഡിനൊപ്പം പോകാൻ ഭ്രമം കാട്ടുന്ന ഇവരുടെ ഇടയിലെ ഒരു ട്രെൻഡ് ആയിരുന്നു പച്ചകുത്തൽ. ഇങ്ങനെ  പച്ചകുത്തിയവർക്ക് കുറച്ച് നാൾ കഴിയുമ്പോഴാണ് ഡിസൈൻ മാറ്റാമായിരുന്നു , അല്ലെങ്കിൽ ഈ ടാറ്റൂ വേണ്ടായിരുന്നു എന്ന തോന്നൽ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പലരുടെയും സംശയമാണ് ടാറ്റൂ ഇല്ലാതാക്കാൻ സാധിക്കുമോ എന്നത്. എന്നാൽ ലേസർ സർജറിയിലൂടെ പച്ചകുത്തിയത് ഇല്ലാതാക്കാൻ സാധിക്കുമെന്ന വാർത്തയാണ് ഇവരോട് പറയാനുള്ളത്. പക്ഷെ ഈ രീതി വളരെ ചെലവേറിയതും വേദനാജനകവുമാണ്. ഈ രീതിയിൽ , ചർമ്മത്തിന്റെ പാളി നീക്കം ചെയ്യുന്നതിനേക്കാൾ പച്ച കുത്തിയിട്ടുള്ള മഷി നീക്കം ചെയ്യുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് . ഈ  രീതിയിലൂടെ , മഷിയുടെ പിഗ്മെന്റ്  നിറങ്ങളിലേക്ക് ഉയർന്ന അളവിൽ രശ്മികൾ കടത്തി വിടുന്നു . നിറങ്ങൾ ധാരാളമുള്ള ടാറ്റൂകളേക്കാൾ കറുപ്പ് നിറത്തിലുള്ള ടാറ്റൂകൾ നീക്കംചെയ്യുന്നതാണ് ലേസർ ട്രീറ്റ്മെന്റിൽ എളുപ്പം. ടാറ്റൂകൾ നീക്കംചെയ്യാൻ കഴിയുന്ന രണ്ട് തരം ലേസർ രീതികളാണ് ഉള്ളത്. 
ഇതിൽ പാസീവ് ലേസർ ടാറ്റൂ നീക്കംചെയ്യൽ രീതി സാധാരണയായി ബ്യൂട്ടി സലൂണുകളിലാണ് ചെയ്യുന്നത്.  ഇത് ആക്റ്റീവ് രീതിയെക്കാൾ തുച്ഛമായതാണ് . എന്നിരുന്നാലും , ആക്റ്റീവ് ലേസർ നീക്കംചെയ്യൽ രീതി , അൽപ്പം ചെലവേറിയതാണെങ്കിലും , മഷി നീക്കം ചെയ്യുന്നതിനുള്ള കൂടുതൽ ഫലപ്രദമായ മാർഗ്ഗമാണ് . ഇത് ഡെർമറ്റോളജിസ്റ്റുകളാണ് ചെയ്യുന്നത് . എന്നാൽ ഇത് ഒറ്റയടിക്ക് നീക്കം ചെയ്യുന്നതിന് സാധിക്കുകയില്ല . മാത്രമല്ല നിരവധി സിറ്റിംങ്ങുകൾ ഇതിനായി വേണ്ടി വരുന്നുണ്ട് .
അരിമ്പാറ നീക്കം ചെയ്യുന്നതിനും ചർമ്മത്തിലെ കാൻസറിനെ ചികിത്സിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ക്രയോ സർജറി അല്ലെങ്കിൽ ക്രയോതെറാപ്പിയും പച്ചകുത്തൽ നീക്കം  ചെയ്യുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് , എന്നാൽ പലപ്പോഴും അങ്ങേയറ്റം വേദനാജനകമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ് . മാത്രമല്ല , മുകളിലെ പാളികളെ ഇല്ലാതാക്കുമ്പോൾ ഈ രീതി ചർമ്മ കോശങ്ങളെ നശിപ്പിക്കും. 

ഇതിനെല്ലാം പുറമെ വീട്ടിലിരുന്നും ടാറ്റൂവിനെ  ഇല്ലാതാക്കാൻ  സാധിക്കും. എന്നാൽ ഇത് അൽപം കൂടുതൽ സമയം എടുക്കുന്ന ഒരു മാർഗമാണ്. അതിലുപരി പാർശ്വഫലങ്ങൾ ഒന്നും ഇല്ല എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കറ്റാർ വാഴ പൾപ്പ് , തേൻ , ഉപ്പ് , തൈര് എന്നിവ മിക്സ് ചെയ്തുകൊണ്ടാണ് ഇത്  ഉപയോഗിക്കേണ്ടത്. ഇത് ചെയ്യേണ്ട രീതി പച്ചകുത്തിയ ഭാഗം നല്ലതു പോലെ വൃത്തിയാക്കിയ ശേഷം , അതിന് മുകളിൽ ഈ മിക്സ് ഇടുക , അതിനൊപ്പം ഈ സ്ഥലം നല്ലതു പോലെ മസ്സാജ് ചെയ്യുകയും ചെയ്യുക . ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ടാറ്റൂവിന്റെ നിറം  ഇല്ലാതാക്കുകയും നിറം കുറക്കുകയും ചെയ്യും. 
മറ്റൊരു മാർഗം ഉപ്പും നാരങ്ങ നീരും നല്ലതു പോലെ മിക്സ് ചെയ്ത് പച്ചകുത്തിയ ഭാഗത്ത് ദിവസവും ഒരു പത്ത് മിനിട്ടെങ്കിലും തേച്ച് പിടിപ്പിക്കുക എന്നതാണ്. ഇത് ടാറ്റൂവിൻറെ നിറം പതുക്കെ പതുക്കെ കുറക്കാൻ സഹായിക്കുന്നു.

Readers Comment

Add a Comment