Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്യസംസ്ഥാന തൊഴിലാളികൾ പ്രീയപ്പെട്ടവരുടെ അടുത്തെത്താൻ മുഴുപട്ടിണിയുമായി മൈലുകൾ നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ നിറംപിടിപ്പിച്ച കഥകൾ  ഈ ലോക് ഡൗൺ കാലത്ത് ഒട്ടനവധി കേട്ട് കഴിഞ്ഞു. അതിജീവനത്തിന്റെ ഈ വേളയിൽ തരിമ്പും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ചില തൊഴിലാളികളുടെ ഔചിത്യമില്ലാത്ത പെരുമാറ്റം പലപ്പോഴും ലോകം അറിയാറില്ല. ബംഗാളി തൊഴിലാളി പ്രീണനം നടത്തിയ സർക്കാരിനുള്ള മറുപടിയാണിതെന്ന് കണ്ടുനിന്ന നാട്ടുകാർ ആക്രോശിക്കുന്നുണ്ടായിരുന്നു.കേരളത്തിലെ പട്ടിണിപ്പാവങ്ങൾ റേഷനരി ഉണ്ട്,  അഥിതികളായി പണിക്കെത്തിയ ബംഗാളികൾക്ക് ഗുണമേന്മയുള്ള ജയ അരി നൽകുമ്പോൾ അതിനെ പുറം കാല് കൊണ്ട് തട്ടിത്തെറിപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പെരുമാറ്റത്തെ അഹങ്കാരം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. തിരുവനന്തപുരം  പോത്തൻകോടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബംഗാളി തൊഴിലാളികൾക്കായി പഞ്ചായത്തിൽനിന്നും ജയ അരി എത്തിച്ച് നൽകിയപ്പോൾ അരിച്ചാക്കുകൾ തിരിച്ച് നൽകി ഞങ്ങൾക്ക് ബിരിയാണി അരി തന്നെ വേണം എന്ന് വാശിപിടിക്കുന്ന തൊഴിലാളികളാണ് മുഴുവൻ കേരളത്തോടും മര്യാദകേട് കാണിച്ചത്. തൊഴിലാളികൾ അരിയുമായി എത്തിയ ലോറികൾ തിരിച്ചയയ്ക്കുന്ന വീഡിയോ വൈറലായതോടെ ഇവരോടുള്ള നാട്ടുകാരുടെ പ്രതിഷേധം പുകയുകയാണ്.

https://www.youtube.com/embed/uyUX054WBm8

Readers Comment

Add a Comment