Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാമാരിക്കാലമാണെങ്കിലും വീടിനും വീട്ടുകാർക്കും ഒപ്പം ഇരിക്കാൻ കിട്ടിയ ഈ അധിക സമയത്തെ വീട് വൃത്തിയാക്കാനും പുതുമയുള്ളതാക്കാനുമായി ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചുകൂടെ? ഇതാ അതിനായി ചില ടിപ്സ്. 
ലോക് ഡൗൺ കാലത്ത് പലർക്കും വീട് തന്നെയാണ് അവരുടെ ഓഫീസ്. ഓഫീസ് സമയം കഴിഞ്ഞാലും വീട്ടിൽ ഓഫിസിന്റേതായ അന്തരീക്ഷം തന്നെ തുടർന്ന് പോകാൻ ഇടകൊടുക്കരുത്. ഓരോ ദിവസത്തെ ജോലി കഴിയുമ്പോഴും ലാപ്ടോപ്പും ഫയലുകളും അടുക്കി വെച്ചിട്ട് മാത്രം പണി സ്ഥലത്ത് നിന്നും എഴുന്നേൽക്കുക. ഇത് ലോക്ക് ഡൗൺ കാല ഡിപ്രഷൻ ഒരു പരിധിവരെ കുറച്ച് ജീവിതം അടുക്കും ചിട്ടയുമുള്ളതുമാക്കാൻ സഹായിക്കുന്നു. 
ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്ക് പുറത്ത് പോകാനുള്ള അവസരങ്ങൾ തീരെ കുറവായിരിക്കും. തൊട്ടടുത്തുള്ള പറമ്പുകളിൽ നിന്നോ മുറ്റത്തു നിന്നോ സംഘടിപ്പിക്കുന്ന പൂക്കളും ഇലകളും ഭംഗിയുള്ള പാത്രങ്ങളിലാക്കി മേശപ്പുറത്ത് വെയ്ക്കുന്നത് പുറത്തിറങ്ങാൻ കഴിയാത്തതിന്റെ അസ്വസ്ഥതകൾ ഒരു പരിധിവരെ കുറച്ചേക്കുമെന്ന് പഠനങ്ങൾ പറയുന്നു. വീട്ടുമുറ്റത്തോ ടെറസുകളിലോ സസ്യങ്ങൾ നട്ടു വളർത്തി പരിപാലിക്കുന്നത് വീടിന് അഴകും നിങ്ങൾക്ക് ആരോഗ്യവും ഏകാൻ സഹായിക്കുന്നു.
ലോക് ഡൗൺ കാലത്ത് നിങ്ങൾക്ക് വ്യായാമം തീരെ കുറവായിരിക്കും എന്നതിനാൽ വീടിന്റെ തന്നെ ഒരു ഒഴിഞ്ഞ കോണിനെ ജിമ്മാക്കി മാറ്റാവുന്നതാണ്. നിങ്ങളുടെ കയ്യിൽ ജിമ്മിലെ ഉപകരണങ്ങൾ ഒന്നും ഇല്ലെങ്കിൽ കൂടി ചെറിയ സംഗീതത്തോടൊപ്പം ഡാൻസ് കളിക്കുന്നതോ, സൂമ്പ ചുവടുകൾ വെയ്ക്കുന്നതോ, ഇൻഡോർ നടത്തിലേർപ്പെടുന്നതോ ആ സ്‌പേസിൽ വെച്ചാകാം. പിന്നീട് ആ സ്പേസ് കാണുമ്പോൾ സ്വാഭാവികമായും നിങ്ങൾ വ്യായാമത്തെക്കുറിച്ച് കൂടി ഓർക്കും.   
 

Readers Comment

Add a Comment