Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:53 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
pinarayi vijayan

മഴക്കാലപൂർവ ശുചീകരണവും പകർച്ച വ്യാധി പ്രതിരോധ - പ്രവർത്തനങ്ങളും ഊർജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറ്റിവെക്കാൻ കഴിയാത്ത പ്രവർത്തനമാണ് മഴക്കാലപൂർവ ശുചീകരണം . മഴക്കാലത്ത് സാധാരണ പലതരം പനിയും പകർച്ച വ്യാധികളും മറ്റ് അസുഖങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട് . വീടും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കാൻ തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇടപെടണമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞിരുന്നു . വീടുകൾ സ്വന്തമായി വൃത്തിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രോത്സാഹനം നൽകണം . ഹോട്സ് പോട്ട് ജില്ലകളിലും വീടും പരിസരവും വൃത്തിയാക്കാനാകണം .  പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഓഫീസുകളും ഒരു ദിവസം ശുചീകരണം നടത്തണം . നിശ്ചിത അകലം പാലിച്ച് അഞ്ചിൽ കൂടുതലല്ലാതെ ആളുകളെ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങൾ ആലോചിക്കണം . വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണം . ഖരമാലിന്യങ്ങൾ ഓടകളിലും അഴുക്കുചാലുകളിലും നിക്ഷേപിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം . ഇത്തരം സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് പ്രാദേശികമായി സംസ്കരിക്കാൻ സംവിധാനം ഉണ്ടാക്കണം . ആവശ്യമായ ബോധവൽക്കരണവും ഇക്കാര്യത്തിൽ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

Readers Comment

Add a Comment