Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകാരോഗ്യസംഘടന മുതൽ വാഷിംഗ്‌ടൺ പോസ്റ്റ് വരെ വാഴ്ത്തിപ്പാടിയ കേരളത്തിന്റെ കോവിഡ് അതിജീവന മാതൃക ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. രണ്ട് വർഷങ്ങളിലായെത്തിയ പ്രളയവും അത്യപകടകാരിയായ നിപ്പ വൈറസും തളർത്താത്ത കേരളത്തിന്റെ ആത്മവീര്യത്തെ കോവിഡിനും തളർത്താനാകില്ലെന്ന് കേരളം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ലോകത്തിനാകെ മാതൃകയാക്കാനാകുന്ന കേരളം നൽകുന്ന കോവിഡ് പാഠം ലോക പ്രശസ്ത മാധ്യമസ്ഥാപനമായ ബിബിസിയും അംഗീകരിച്ചു. ഒരു മുഴുനീള ലേഖനം തയ്യാറാക്കികൊണ്ടാണ് ബിബിസി കേരള മോഡൽ പ്രതിരോധത്തെ വാഴ്ത്തിയത്.
വിദേശത്ത് പോയി പണിയെടുക്കുന്ന ധാരാളം ആളുകളുള്ള, കുടിയേറ്റ തൊഴിലാളികൾ ധാരാളമായി വന്നെത്തുന്ന ഒരു സ്ഥലമായാണ് ബിബിസി കേരളത്തെ വിലയിരുത്തുന്നത്. അതായത് പകർച്ച വ്യാധികൾ വന്നെത്താൻ വളരെ എളുപ്പമെന്ന് സാരം. കേരളം പോലൊരു സംസ്ഥാനം കോവിഡ് മഹാമാരിയെ നേരിട്ടത് അടിത്തട്ടുകളിൽ നിന്നുള്ള പ്രവർത്തനത്തിലൂടെയാണെന്ന് ലേഖനം പറയുന്നു. പഞ്ചായത്തുകളും ആരോഗ്യപ്രവർത്തകരും ആശാവർക്കറുമാരും മുതൽ ഫോൺ നോക്കി ഇരിക്കുന്ന ചെറുപ്പക്കാർ വരെ രോഗം തടയിടുന്നതിന് സഹായിച്ചുവെന്നാണ് വിലയിരുത്തൽ. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശക്തമായ മേൽനോട്ടം എടുത്ത് പറയേണ്ടതുമാണ്. രോഗവ്യാപനത്തിന്റെ ഏറ്റവും ആദ്യഘട്ടത്തിൽ തന്നെയുള്ള സംസ്ഥാനത്തിന്റെ ജാഗ്രതയെ ബിബിസി വാനോളം പുകഴ്ത്തുന്നുണ്ട്. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ സാമൂഹ്യ അകലം പാലിക്കാൻ ജനങ്ങളെ പരിശീലിപ്പിച്ചതും ആദ്യ രോഗിയുടേത് മുതൽ തന്നെ റൂട്ട് മാപ്പുകളും സമ്പർക്ക പട്ടികയും തയ്യാറാക്കിയതും ഗുണം ചെയ്തുവെന്നാണ് ലേഖനം പറയുന്നത്.
ഏകദേശം 800 സാമ്പിളുകൾ വരെ ദിവസേനെ പരിശോധിക്കാൻ കേരളത്തിന് കെൽപ്പുണ്ടായിരുന്നു. പ്രായമായവരുടെയും കുട്ടികളുടെയും കാര്യത്തിൽ കേരളം കാണിച്ചുപോന്ന കരുതൽ എടുത്തുപറയേണ്ടത് തന്നെയാണ്. കേരളത്തിന്റെ ഐസൊലേഷൻ വാർഡുകൾ ഒന്നും തന്നെ ആളുകൾക്ക് ഒരു ജയിൽ ആയിരുന്നില്ല. സുഭിക്ഷമായ ഭക്ഷണവും, സ്നേഹത്തോടെയുള്ള പരിചരണവും ലഭിക്കുന്ന ഇടങ്ങളായി മാറിയിരുന്നു കേരളത്തിലെ കോവിഡ് വാർഡുകൾ. ലോക്ക് ഡൗൺ കാലത്തും ആരും വിശന്നിരിക്കാത്ത ഒരു സംസ്ഥാനം എന്നത് ഒരുപക്ഷെ കേരളത്തിന്റെ മാത്രം പ്രത്യേകതയായിരിക്കും, അക്കാര്യത്തിൽ ബിബിസി അത്ഭുതപ്പെടുന്നുമുണ്ട്. ഇത്രയധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ആകെ മരിച്ചത് മൂന്ന് പേർ മാത്രമാണെന്നത് കേരളത്തിന്റെ വലിയ നേട്ടമാണ്. ഇതെല്ലാം കൊണ്ട് തന്നെ കേരളം ഒരു ഭാഗ്യം ചെയ്ത സംസ്ഥാനമാണെന്ന് ബിബിസി പറയുന്നു. എന്നാൽ ഇപ്പോൾ ജയിച്ചത് സെമി ഫൈനൽ മാത്രമാണെന്നും ഫൈനൽ കൂടി നമ്മൾ ഒരുമിച്ച് മുന്നേറി ജയിക്കണമെന്നും ബിബിസി ഓർമ്മപ്പെടുത്തുന്നു.
30.82°C








