Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:17 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
monsoon

രാജ്യത്ത് ഈ വര്‍ഷം സാധാരണ കാലവര്‍ഷം ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്.  ഈ വര്‍ഷം രാജ്യത്ത് സാധാരണ മണ്‍സൂണ്‍ ഉണ്ടാകും. 2020 ലെ മണ്‍സൂണ്‍ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാല ശരാശരിയുടെ 100 ശതമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവനാണ് ഇക്കാര്യം അറിയിച്ചത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. ചെന്നൈയില്‍ ജൂണ്‍ നാലിനും ഡല്‍ഹിയില്‍ ജൂണ്‍ 27 നും ഹൈദരാബാദില്‍ ജൂണ്‍ 8 നും പൂനൈ ജൂണ്‍ 10 നും മുംബൈയില്‍ ജൂണ്‍ 11 നുമാണ് കാലവര്‍ഷം എത്തുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയുടെ 15 ശതമാനം കയ്യാളുന്ന കാര്‍ഷിക മേഖലയിലെ പുതിയിലധികം പേരും മണ്‍സൂണ്‍ മഴയെ ആശ്രയിച്ചുള്ള കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്ത് നെല്ല്, ഗോതമ്പ്, കരിമ്പ്, എണ്ണക്കുരു കൃഷി എന്നിവയ്ക്ക് മണ്‍സൂണ്‍ മഴ നിര്‍ണായകമാണ്.

Readers Comment

Add a Comment