Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 10:13 am
  • 18th April, 2024
  • Overcast Clouds
32.82°C28.73°C
  • Humidity: 55 %
  • Wind: 1.98 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
gujarath

എത്ര വലിയ വൈറസ് വന്നാലും ജാതി മത വിഭാഗീയ ചിന്തകളേക്കാൾ  ഉയരത്തിൽ വളരാനാകില്ലെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യൻ ജനത. ഗുജറാത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പ്രത്യേകം കോവിഡ് വാർഡുകൾ ആവശ്യപ്പെട്ടതാണ് ഇപ്പോൾ വിവാദമായത്. ഗുജറാത്ത് സർക്കാർ ആശുപത്രിയിൽ ഹിന്ദു ബ്ലോക്കും മുസ്‌ലിം ബ്ലോക്കും ഒരുക്കേണ്ടതിനായി രോഗികൾ പറഞ്ഞ ന്യായം ഇതൊന്നും തങ്ങളുടെ വിശ്വാസം അനുവദിക്കുന്നില്ല എന്നാണ്. എന്നാൽ സർക്കാർ ആശുപത്രി അധികൃതർ ആളുകളെ സ്വന്തം ഇഷ്ടപ്രകാരം മതത്തിന്റെ അടിസ്ഥാനത്തിൽ വേറെ വേറെ ബ്ലോക്കുകളിൽ നിരീക്ഷണത്തിലാക്കുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്കായുള്ള 1200 ബെഡുകൾ അഹമ്മദാബാദ് ആശുപത്രിയിൽ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചില രോഗികൾ അനിഷ്ടം പ്രകടിപ്പിച്ചതിനെത്തുടർന്ന് തങ്ങളെ രാത്രി 11 മണിക്ക് ഒരു മുന്നറിയിപ്പുമില്ലാതെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ചില മുസ്‌ലിം സ്ത്രീകൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് വിഷയം ലോകം അറിയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് പറയുന്നത്.  

Readers Comment

Add a Comment