Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:47 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നൈപുണ്യ വികസന കേന്ദ്രം എന്നു കേട്ടപ്പോള്‍ എന്തു മനസ്സിലായി? എന്തെങ്കിലുമൊരു പ്രത്യേക വിഷയത്തിലുള്ള മിടുക്കാണ് നൈപുണ്യം. അതു വികസിപ്പിക്കാന്‍ പഞ്ചായത്ത് തലത്തില്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നാണ് മന്ത്രി ഇ.പി. ജയരാജന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രഖ്യാപിച്ചത്.  പറഞ്ഞയാളുടെ വകുപ്പ് വ്യവസായം ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട തൊഴില്‍ നൈപുണ്യത്തിന്റെ വികസനമെന്നു വിചാരിക്കണം. എന്തായാലും സംഗതി എല്ലാ പഞ്ചായത്തിലും വരുന്നുണ്ട്. സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകള്‍ തന്നെയുണ്ട് 941 എണ്ണം. ഓരോ പഞ്ചായത്തിലും 25 പേരടങ്ങുന്ന സംഘത്തെ തിരഞ്ഞെടുത്ത് അവരുടെ നൈപുണ്യം വികസിപ്പിക്കും! ആകെ, 23525 വിദഗ്ദ്ധ തൊഴിലാളികള്‍! ഒറ്റ സംശയമേയുള്ളൂ: എന്തു തൊഴിലിലാണ് ഇവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്? നാടു മുഴുവന്‍ തിരഞ്ഞാലും ഒരു തെങ്ങുകയറ്റക്കാരനെ കിട്ടാനില്ല. തെങ്ങിനു തടമെടുക്കാന്‍ ഒരുത്തനുമില്ല. കൃഷിപ്പണിയെന്നു കേട്ടാലേ പുതിയ തലമുറ തിരിഞ്ഞുനടക്കും. കിളയ്ക്കാനോ കുഴിക്കാനോ വിതയ്ക്കാനോ ഒന്നും ഒരുത്തനും വയ്യ. ആശാരിപ്പണിക്കാരില്ല, കൊല്ലന്മാരില്ല, സ്വര്‍ണപ്പണിക്കാരില്ല... എന്തിന്, നല്ല മലയാളത്തില്‍ സംസാരിച്ച് ഒന്നു മുടിവെട്ടിക്കാമെന്നു വിചാരിച്ചാല്‍പ്പോലും നടപ്പില്ല. ഇതൊക്കെയാണോ മന്ത്രി ഉദ്ദേശിക്കുന്ന വ്യവസായബന്ധിത തൊഴില്‍ നൈപുണ്യങ്ങളെന്ന് അറിഞ്ഞുകൂടാ. മേല്‍പ്പറഞ്ഞ തൊഴിലുകളില്‍ നൈപുണ്യം വികസിപ്പിക്കേണ്ടത് വ്യവസായ മന്ത്രിയാണോ എന്നും അറിഞ്ഞുകൂടാ. എന്ത് ഉദ്ദേശ്യത്തിലാണ് ജയരാജന്‍ മന്ത്രി നിയമസഭയില്‍ ഈ ഉറപ്പു നല്‍കിയതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. ഇന്‍ഡസ്ട്രിയല്‍ സ്‌കില്‍ ഡവലപ്‌മെന്റ് എന്നൊക്കെ ഇംഗ്‌ളീഷില്‍ കേള്‍ക്കാന്‍ സുഖമുണ്ട്. ഉദ്യോഗസ്ഥ സായിപ്പന്മാര്‍ വിളമ്പിക്കൊടുത്ത പദ്ധതി മന്ത്രിയദ്ദേഹം മലയാളീകരിച്ചപ്പോഴാണ് പിടികിട്ടാത്ത സംഗതിയായത്. മന്ത്രി ഉദ്ദേശിച്ചത് എന്തുതന്നെ ആയാലും നാട്ടില്‍ അത്യാവശ്യമായി വേണ്ടത് ഇനി പറയുന്ന തൊഴില്‍ നൈപുണ്യമുള്ളവരെയാണ്: 1. തെങ്ങുകയറ്റക്കാര്‍ 2. തൂമ്പാപ്പണിക്കാര്‍ 3. കൃഷിപ്പണിക്കാര്‍ 4. ആശാരിമാര്‍, കൊല്ലന്മാര്‍, തട്ടാന്മാര്‍ 5. മുടിവെട്ടുകാര്‍ 6. തുന്നല്‍ക്കാര്‍ 7. മരംവെട്ടുകാര്‍ 8. കല്ലുവെട്ടുകാര്‍ 9. മേസ്തിരിമാര്‍ 10. കുട, ചെരിപ്പ് നന്നാക്കാന്‍ അറിയാവുന്നവര്‍.... ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടിയെഴുതാം. ആളെ മാത്രം കിട്ടില്ല. ഈ പറഞ്ഞ വിഭാഗങ്ങളെയെല്ലാം പീഡിത വ്യവസായമായി പ്രഖ്യാപിച്ച്, നല്ല ഗ്രാന്‍ഡോ പെന്‍ഷനോ ഒക്കെ കൊടുക്കാമെന്ന് പറഞ്ഞുനോക്കൂ- അപേക്ഷിക്കാന്‍ ആയിരം പേരുണ്ടാകും. അതാണ് സാക്ഷാല്‍ നൈപുണ്യം!

Readers Comment

Add a Comment