Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:15 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
google

കൊറോണ വൈറസ് പോലെത്തന്നെ അപകടകാരികളാണ് പ്രതിസന്ധികാലത്ത് പരക്കപ്പെടുന്ന വ്യാജവാർത്തകൾ. അതിജീവിക്കാനുള്ള ശ്രമങ്ങളെ ആകെ അത് തകിടം മറിച്ചേക്കും.  ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിനൊപ്പം ചേർന്ന് വ്യാജവാർത്തകൾ തടുക്കാൻ സേർച്ച് എഞ്ചിനായ ഗൂഗിളും രംഗത്തുണ്ട്. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള സത്യസന്ധമായ വാർത്തകൾ പൊതുജനങ്ങളിലെത്തിക്കാൻ കരുതലോടെ നീങ്ങുകയാണ് ഗൂഗിൾ. 
ആളുകൾ കോവിഡ് എന്ന കീ വേർഡ് തിരയുമ്പോൾ തന്നെ ഗൂഗിൾ ആദ്യം പൊതുജനങ്ങളെ ക്ഷണിക്കുന്നത് സർക്കാരിന്റെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിലേക്കാണ്. വ്യാജവാർത്തകൾ അടങ്ങിയ കണ്ടന്റ് ആളുകൾ റിപ്പോർട് ചെയ്യുന്ന പക്ഷം അത് അതിവേഗം നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ കോവിഡ് കാലത്ത് ഊർജ്ജിതമാക്കിയെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. ആളുകൾ മറ്റ് വാർത്തകളാൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിന് മുൻപ് കോവിഡ് വ്യാപനത്തെ സംബന്ധിച്ച ഏറ്റവും പുതിയ ഒദ്യോഗിക വിവരങ്ങളിലേക്കുള്ള ലിങ്കുകളും യൂട്യൂബിൽ ചേർക്കാൻ ഗൂഗിൾ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടാതെ വിശന്നിരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കുൾപ്പടെ ഭക്ഷണമെത്തിക്കുന്നതിന് ഗൂഗിൾ മാപ്പ് പോലുള്ള സംവിധാനങ്ങൾ ഊർജിതമാക്കി എന്നും ഗൂഗിൾ കമ്പനി പറഞ്ഞു. 

Readers Comment

Add a Comment