Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:29 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തിൻറെ വിവിധയിടങ്ങളിൽ ബാറുകളും ബീവറേജുകളും അടച്ചിട്ടതിനാൽ വലഞ്ഞുപോയ കുടിയന്മാർക്ക് മദ്യം വിതരണം ചെയ്ത് വൈറലായി ഒരു യുവാവ്. ഹൈദരാബാദ് നഗരത്തിലാണ് സംഭവം. നഗരത്തിൽ ചുറ്റി നടന്ന് ആവിശ്യക്കാരിൽ അത്യാവിശ്യക്കാരായ ആളുകൾക്ക് ഓരോ പെഗ് മദ്യം വീതം വിതരണം ചെയ്ത യുവാവാവ് വൈറലായത്. തനിക്ക് യാതൊരു വിധത്തിലും സർക്കാർ നിർദേശങ്ങൾ തള്ളിക്കളയാനോ കോവിഡ് പ്രതിരോധത്തിന് തടസമാകാനോ ഉദ്ദേശമില്ലെന്നും മദ്യം ഒറ്റയടിക്ക് കിട്ടാതാകുന്ന ആളുകളുടെ ബുദ്ധിമുട്ട് മനസിലാക്കി ഒരു നല്ല കാര്യം ചെയ്യുക എന്നത് മാത്രമേ താൻ ലക്ഷ്യമാക്കിയുള്ളൂ എന്നും യുവാവ് വ്യക്തമാക്കി. താൻ മുൻപ് സ്റ്റോക്ക് ചെയ്തിരുന്ന മദ്യമാണ് നന്മ ഉദ്ദേശിച്ച് വിതരണം ചെയ്തതെന്നാണ് യുവാവിന്റെ വിശദീകരണം. ഇന്നലെ ഒരു അത്യാവിശ്യത്തിന് പുറത്ത് പോകും വഴി വിഡ്രോവൽ സിൻഡ്രോം മൂലം വലയുന്ന ചില പാവപ്പെട്ട മനുഷ്യരെക്കണ്ടു അതാണ് ഇത്തരമൊരു റിസ്ക് എടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും യുവാവ് പറഞ്ഞു.   

Readers Comment

Add a Comment