Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
doctor

സർക്കാരും രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും കോവിഡ് മഹാമാരി പടരുന്ന ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ വാനോളം പുകഴ്ത്തിയിരുന്നു. അഭിനന്ദനം ചൊരിയാനല്ലാതെ ഇവരുടെ സുരക്ഷിതത്വതത്തെ പറ്റി അധികമാരും അന്വേഷിക്കാറില്ല. കോവിഡ് മഹാമാരി അതിവേഗം പടർന്ന് പിടിക്കുന്ന ഡൽഹിയിൽ ഓരോ 25 കോവിഡ് രോഗികളിലും ഒരാൾ ആരോഗ്യപ്രവർത്തകൻ ആണെന്ന ഏറ്റവും പുതിയ പഠനഫലം സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ആരോഗ്യപ്രവർത്തകരുടെ കാര്യത്തിലുള്ള സുരക്ഷാ വീഴ്ചയെയാണ്. 
സർക്കാരിന്റെ ആരോഗ്യവകുപ്പ് തന്നെ നടത്തിയ വിവരശേഖരണത്തിലാണ് ഇക്കാര്യം വെളിവായത്. ഡൽഹിയിൽ ഇതുവരെ 1069 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നഗരത്തിൽ നിലവിൽ 400 ഓളം ആരോഗ്യപ്രവർത്തകരാണ് നിരീക്ഷണത്തിലുള്ളത്. കോവിഡ് പോരാട്ടത്തിനിടയിൽ 42 ഡോക്ടർമാർ തന്റെ ജീവിതം ബലി നൽകി. PPE ഗിയർ, മാസ്ക് , ഗ്ലൗസ് മുതലായവയുടെ അഭാവം പല ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. മിക്കവാറും സ്റ്റാഫുകൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് താത്കാലികമായി അടച്ച് പൂട്ടിയിരുന്നു. 

Readers Comment

Add a Comment