Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:15 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡിനെ നേരിടുന്ന കേരള പൊലീസിന് അഭിമാനമായി  സൂപ്പര്‍ ഗാനവും .നിര്‍ഭയം എന്ന് പേരിട്ട ഗാനം  കൊച്ചി സിറ്റി പൊലീസാണ് തയ്യാറാക്കിയിരിക്കുന്നത്.

 നിപ്പയെയും, പ്രളയത്തെയും കേരളം അതിജീവിച്ച പോലെ കോവിഡ് 19 നെയും നമ്മൾ  അതിജീവിക്കുമെന്ന സന്ദേശമാണ് ഈ ഗാനത്തിലൂടെ പൊലീസ് നല്‍കുന്നത്. കോവിഡിനെ തുരത്താന്‍ പൊലീസ് സേന നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ സഹിതമാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. 

എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ പിറന്ന ഗാനം പാടിയിരിക്കുന്നത് സി.ഐ അനന്തലാലും സംഘവുമാണ്. നടന്‍ മമ്മുട്ടി അടക്കമുള്ള പ്രമുഖർ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഈ വീഡിയോ ഇപ്പോൾ  സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Readers Comment

Add a Comment