Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ ഭീതിയും സാമ്പത്തിക പ്രതിസന്ധിയും മൂലം തകർന്ന സാമ്പത്തികരംഗത്തെ പിടിച്ചുനിർത്താൻ ലോക് ഡൗണിന് ശേഷം ഫാക്ടറി തൊഴിലാളികളുടെ ജോലി സമയം വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകൾ. 21 ദിന ലോക് ഡൗൺ ഇന്ത്യയിലെ തൊഴിൽ രംഗത്തെ ആകെ പിടിച്ചുലച്ചിട്ടുണ്ട്. തൊഴിലാളികളുടെ അപര്യാപ്തതയും രൂക്ഷമാണ്. അതിനാൽ എട്ട് മണിക്കൂർ ജോലി എന്ന സമ്പ്രദായം മാറ്റി 12 മണിക്കൂർ വരെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ ആവിശ്യമായ പ്രമേയം തയ്യാറാക്കാനാണ് സർക്കാർ പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിനായി 1948 ലെ ഫാക്ടറി നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ഒരുങ്ങുന്നതെന്നാണ് സൂചന. ഒരു ആഴ്ചയിൽ ഒരു തൊഴിലാളിയെകൊണ്ട് ജോലി ചെയ്യിക്കാനാകുന്ന പരമാവധി സമയം 48 മണിക്കൂറാണ് എന്നാണ് ഫാക്ടറി നിയമത്തിലെ വകുപ്പ് 51 പറയുന്നത്. ഈ വകുപ്പിനാണ് സർക്കാർ മാറ്റം വരുത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോലി സമയം വർധിപ്പിക്കുക എന്നത് അനിവാര്യതയാണെന്നാണ് സാമ്പത്തികവിദഗ്ദരുടെയും അഭിപ്രായം. അതെ സമയം ലോക് ഡൗൺ കുറച്ച് കാലത്തേക്ക് കൂടി കൂട്ടിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

Readers Comment

Add a Comment