Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തിരുവനന്തപുരത്ത് ദീർഘനാളുകളിലായി പ്രവർത്തിച്ചുവരുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് എന്ന കോണ്ടം നിർമ്മാണ സ്ഥാപനം ഈ അടുത്തിടെയായി നടത്തിവരുന്നത് ചില്ലറകാര്യങ്ങളല്ല. സുരക്ഷാ ഉറകൾ മാത്രം നിർമ്മിച്ച് വരുന്ന ഈ കമ്പനിയിൽ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്ന ആധികാരികമായ റാപ്പിഡ് കൊറോണ ആന്റിബോഡി ടെസ്റ്റ് കിറ്റ് ആണ് ഈ സ്ഥാപനത്തെ വ്യത്യസ്തരാകുന്നത്. പതിനഞ്ച് മുതൽ 20 മിനുട്ടുകൾ മാത്രം കൊണ്ട് കൊറോണ ആന്റിബോഡി പരിശോധനകൾ നടത്താൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ പരിശോധന കിറ്റ് ഇന്ന് രാജ്യത്തിൻറെ കോവിഡ് പോരാട്ടത്തിന്റെ ശക്തമായ ഒരു പ്രതീക്ഷ കൂടിയാണ്. ഒരു മാസത്തിനുള്ളിൽ കിറ്റ് നിർമ്മാണം അതിന്റെ അവസാനഘട്ടത്തിലെത്തുമെന്ന് കമ്പനി ഡയറക്ടർ ഇ എ സുബ്രഹ്മണ്യൻ പ്രഖ്യാപിച്ചു. മുൻപ് മലേറിയ, ഡെങ്കിപ്പനി മുതലായവയുടെ ടെസ്റ്റ് കിറ്റുകൾ നിർമ്മിച്ചും ഈ കമ്പനി ചരിത്രം സൃഷ്ടിച്ചിരുന്നു. 1970 കളിൽ കുടുംബാസൂത്രണത്തിന്റെ ഭാഗമായി ജനന നിയന്ത്രത്തിന് നിരോധ് എന്ന പേരിൽ കോണ്ടങ്ങൾ നിർമ്മിച്ചുകൊണ്ടാണ് സ്ഥാപനം ഉയർന്നുവരുന്നത്. 300 മുതൽ 400 വരെ മാത്രം വിലയിട്ട്, കിറ്റുകൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.