Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:54 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ സൈനികൻ കേണൽ നവ്‌ജ്യോത് സിങ് ബാൽ (39) ഒടുവിൽ കാൻസറിനു കീഴടങ്ങി. രാജ്യം കണ്ട എക്കാലത്തെയും മികച്ച സേനാംഗങ്ങളിലൊരാളായ നവ്‌ജ്യോത് സിങ് ബാൽ , കഴിഞ്ഞ രണ്ടു വർഷമായി കാൻസറുമായുള്ള യുദ്ധത്തിലായിരുന്നു. ബെംഗളൂരുവിലെ മിലിറ്ററി ആശുപത്രിയിൽ വ്യാഴാഴ്ച അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്ന വാർത്ത ഇന്ത്യൻ സേന കണ്ണീരോടെ ഏറ്റുവാങ്ങി. മരിക്കുന്നതിന്റെ തലേന്ന് പുഞ്ചിരിക്കുന്ന മുഖവുമായി സെൽഫിയെടുത്ത  നവ്‌ജ്യോത് സിങ്, വീണ്ടും ധീരതയോടെ തന്റെ ഓർമ്മചിത്രം ബാക്കിയാക്കി യാത്ര പറഞ്ഞു.

ഭീകരവിരുദ്ധ പോരാട്ടത്തിൽ കരസേനയുടെ ഏറ്റവും കരുത്തുറ്റ സേനാ സംഘമായ സെക്കൻഡ് പാരാ സ്പെഷൽ ഫോഴ്സസിൽ കമാൻഡോ ആയിരുന്നു നവ്‌ജ്യോത് സിങ് ബാൽ .നാഷണൽ ഡിഫൻസ് അക്കാദമിയിലെ ട്രെയിനിങ്ങിനു ശേഷം 2002ൽ സേനയിൽ ചേർന്ന അദ്ദേഹം, 2003ൽ കശ്മീർ താഴ്‍വരയിൽ  വെച്ച്  നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു.സേവന മികവിനു  അദ്ദേഹത്തെ രാജ്യം ശൗര്യ ചക്ര മെഡൽ നൽകി ആദരിച്ചു.

2018ൽ വലതു കയ്യിലുണ്ടായ ചെറിയ നീര് ആണ് കാൻസറിന്റെ ആദ്യ സൂചനകൾ നൽകിയത്. പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ തന്റെ ശരീരത്തെ ഒരു അപൂർവ കാൻസർ പിടികൂടിയെന്ന യാഥാർഥ്യം  നവ്‌ജ്യോത് സിങ്  തിരിച്ചറിഞ്ഞു. കീമോതെറാപ്പിയുൾപ്പെടെ വിദഗ്ധ ചികിത്സകൾ നടത്തിയെങ്കിലും രണ്ടായിരത്തി പത്തൊൻപതു ജനുവരിമാസം അദ്ദേഹത്തിന്റെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നു .എന്നാൽ വിധിക്കു കീഴടങ്ങാൻ  , അദ്ദേഹം ഒരുക്കമായിരുന്നില്ല. ഫിറ്റ്നസിൽ യാതൊരുവിധ കോംപ്രമൈസിനും തയ്യാറാകാതിരുന്ന നവ്‌ജ്യോതിസിംഗ് തന്റെ ഒറ്റകൈകൊണ്ടു 50 പുള്ളപ്സും, വലതുകൈ നഷ്ടപ്പെട്ടെങ്കിലും ഇടതുകൈവെച്ച് ഫയറിംഗ് പരിശീലിക്കുകയും വളരെ കൃത്യതയോടെ അദ്ദേഹത്തിന് റൈഫിളുകൾ ഉപയോഗിക്കാൻ സാധിച്ചിരുന്നുഎന്ന് സഹപ്രവർത്തകർ ഓർക്കുന്നു .മാത്രമല്ല ,രോഗത്തിനു ചികിൽസയിലിരിക്കെ 21 കിലോമീറ്റർ ഹാഫ് മാരത്തൺ ഓടി അദ്ദേഹം സഹസേനാംഗങ്ങളെ ഞെട്ടിച്ചു. 


രോഗം മൂർധന്യത്തിലെത്തി വലതു കൈ മുറിച്ചുമാറ്റിയെങ്കിലും രാജ്യസേവനത്തിൽ നിന്ന് അദ്ദേഹം പിൻമാറിയില്ല. സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായിരുന്നു പാരാ സ്പെഷൽ ഫോഴ്സസ് രണ്ടാം യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി അദ്ദേഹം സേനയെ നയിച്ചു.രോഗം ശരീരത്തെ പൂർണമായി തളർത്തിയതോടെ കഴിഞ്ഞ ഏപ്രിലിൽ സേനയിൽ നിന്നു പടിയിറങ്ങി. ഒരു വർഷം നീണ്ട കീമോതെറപ്പി ചികിൽസയും സേനാംഗങ്ങളുടെ പ്രാർഥനകളും വിഫലമാക്കി തന്റെ ചിരിക്കുന്ന മുഖം ഓർമയാക്കി നവജ്യോത് സിങ് ബാൽ  യാത്രയായി .

Readers Comment

Add a Comment