Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷിബു എം.എസ്

കുട്ടികളായാല്‍ ഇങ്ങനെ വേണം! കണ്ടുപഠിക്കണം, ആ ശുഷ്‌കാന്തി... ആ ഉത്തരവാദിത്വബോധം... 'കൊല്ലത്തും തിരുവനന്തപുരത്തും പ്രളയമൊന്നും ഇല്ലെങ്കിലും, മറ്റു ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഉഷാറായി നടക്കണമെങ്കില്‍ പിള്ളേര് ഇവിടുന്ന് പോകണ്ടേ? അതിന് ജില്ലാ കളക്ടര്‍ അവധി നല്‍കിയില്ലെങ്കില്‍ എന്തു ചെയ്യും?' കൊല്ലം ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍നാസറിന്റെ ഫേസ്ബുക്ക് പേജില്‍ വിദ്യാര്‍ത്ഥിയായ സുബിന്‍ തോമസ് ഇട്ട പോസ്റ്റാണ്. തെക്കന്‍ കേരളത്തില്‍ മഴ കടുക്കാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനവും സുബിന്‍ കളക്ടര്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്.

ഇന്ന് ഒന്‍പതു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടും, ആ പട്ടികയില്‍ തങ്ങള്‍ക്ക് അവധി കിട്ടിയില്ലല്ലോ എന്നാണ് കൊല്ലത്തെ വിദ്യാര്‍ത്ഥികളുടെ സങ്കടം. പൗരബോധം തിളച്ചുമറിഞ്ഞിട്ടൊന്നുമല്ലെങ്കിലും, വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി വിജയ് ഉള്ള കാര്യം കള്ളമില്ലാതെ പറഞ്ഞു: സാര്‍... ഇവിടെ വല്യ മഴയൊന്നും ഇല്ലേലും പെയ്യുന്നുണ്ട്. കുടയുണ്ടെങ്കിലും നടന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോഴേക്കും പാതിയും നനഞ്ഞിരിക്കും. പിന്നെ ബസ് കിട്ടി കോളേജില്‍ എത്തുമ്പോഴേക്കും ബുക്ക് അടക്കം നനഞ്ഞു കുഴയും.. അതുകൊണ്ട് ഒരു അവധി, സാാാാര്‍....

കളക്ടര്‍ക്ക് പോസ്റ്റിട്ട അരുണ്‍ അപ്പുവിന് വളച്ചുകെട്ടൊന്നുമില്ല. കൊല്ലത്ത് നല്ല മഴയാണ്. അതുകൊണ്ടുതന്നെ ഇന്ന് ജില്ലയ്ക്ക് അവധി പ്രഖ്യാപിക്കണം. അവധി മോഹിച്ചല്ല സാര്‍... ഈ പെരുമഴയത്ത് സ്‌കൂളില്‍ പോകാന്‍ ബുദ്ധിമുട്ടാണ് (അല്ല പിന്നെ!). ഇങ്ങനെ അവധി ചോദിച്ച് നാണംകെടാനൊന്നും വിദ്യാര്‍ത്ഥിയായ അശ്വിനെ കിട്ടില്ല. 'നിങ്ങള്‍ അവധി തരുന്നില്ലെങ്കില്‍ ഞാന്‍ ആ അവധിയിങ്ങ് എടുക്കുവാ...'

കളക്ടര്‍ പണ്ടു പറഞ്ഞിരുന്ന കാര്യം മറന്നുപോയെങ്കില്‍ അത് ഓര്‍മ്മിപ്പിക്കുകയാണ് ശ്രീനാഥ് പിള്ള. പിള്ളമനസ്സില്‍ കള്ളമില്ല എന്നല്ലേ- അതുകൊണ്ട് വിശ്വസിച്ചേ പറ്റൂ. 'സാര്‍ പണ്ടു പറഞ്ഞിട്ടുണ്ട്, പഠിച്ചുപഠിച്ച് ഒരു കളക്ടര്‍ ആകുമെന്നും, എന്നിട്ട് ഡിഗ്രിക്കു പഠിക്കുന്ന പിഞ്ചുപൈതങ്ങള്‍ക്ക് അവധി നല്‍കുമെന്നും ഒക്കെ! പാവം, തിരക്കുകള്‍ക്കിടയില്‍ കളക്ടര്‍ മറന്നുപോയി. എത്ര പോസ്റ്റ് ഇട്ടിട്ടും അവധി അറിയിപ്പ് എത്താതിരുന്നപ്പോള്‍ സുബിന്‍ തോമസിന് സഹികെട്ടു: 'രാത്രിയിലെയും ഇന്നു രാവിലത്തെയും മഴയെക്കുറിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കാന്‍ ഇവിടെ തഹസീല്‍ദാര്‍മാര്‍ ആരുമില്ലേ?' (അത് ന്യായമായ ചോദ്യം)

കുണ്ടറയില്‍ നിന്ന് അരുണിന്റെ എമര്‍ജന്‍സി മെസ്സേജ്: സാര്‍... ഇവിടെ കുണ്ടറയില്‍ മഴ കൂടുന്നു... പുറത്തിറങ്ങാന്‍ പോലും വയ്യ സര്‍. ശ്രീലക്ഷ്മി ഗണേഷ്‌കുമാര്‍ കളക്ടറോട് റിക്വസ്റ്റ് ചെയ്ത് സാഷ്ടാംഗം വീണുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്- 'ഒരു അവധി. ഒരേയൊരു അവധി. അതു തന്നൂടേ സാര്‍...' കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് എസ്. സ്റ്റാലിന്‍ മഴയുടെ ലൈവ് റിപ്പോര്‍ട്ടിംഗ് ആണ് നല്‍കുന്നത്: 'സാര്‍, ഇപ്പോള്‍ മഴ കൂടിക്കൊണ്ടിരിക്കുന്നു. അവധി തരു.'

അഭിഷേക് എസ് വില്‍സന്റെ പോസ്റ്റ് പത്രഭാഷയിലാണ്: 'ഇത്രയും ശക്തമായി മഴ ചെയ്യുമ്പോഴും സാര്‍ അവധി കൊടുക്കാത്തത് തികച്ചും ആശങ്കാജനകമാണ്.' (അതെയതെ... തികച്ചും നിഷ്ഠുരവും പൈശാചികവുമായ നടപടി തന്നെ.) വെറുതെ അവധി ചോദിക്കുകയല്ല, ജില്ലാ കളക്ടര്‍ക്ക് നല്ലൊരു ഓപ്ഷന്‍ കൂടി നല്‍കുന്നതാണ്  ആനന്ദന്‍ സൗപര്‍ണികയുടെ പോസ്റ്റ്: 'ഇപ്പോള്‍ അവധി തന്നിട്ട് സാര്‍ അതിനു പകരമായി വേറൊരു ദിവസം ക്‌ളാസ് വച്ചോളൂ...'

സാന്ദ്രിയ ആല്‍ബര്‍ട്ടിന്റെ സങ്കടം അതല്ല. '10 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ് സര്‍. ഞാന്‍ കൊല്ലത്താണ് പഠിക്കുന്നത്. അങ്ങോട്ട് തിരിച്ചുപോകാന്‍ പറ്റാത്ത സാഹചര്യമാണ്. വിദ്യാര്‍ത്ഥികളുടെ അവസ്ഥ സാര്‍ മനസ്സിലാക്കണം സാാാര്‍...' ആഷിക് ഖാന്റെ പോസിറ്റിന് ചെറിയൊരു ഭീഷണിസ്വരമില്ലേ എന്നൊരു സംശയം: 'സാര്‍, അവസാനമായിട്ട് ചോദിക്കുവാ... അവധി തരുമോ?'

ന്യൂജെന്‍ പിള്ളേരുടെ ഒരു കാര്യം...!അവധി കൊടുത്തുപോകില്ലേ, ആരായാലും...

Readers Comment

Add a Comment