Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
leela ravis

കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5  കോടി രൂപ സംഭാവന ചെയ്ത ഉദാരമതിയായ വ്യവസായ പ്രമുഖൻ രവി പിള്ളയെ പൊതുസമൂഹത്തിന് നന്നായറിയാം. മുഖ്യമന്ത്രി സുമനസുകളിൽ നിന്നും സഹായം ആവശ്യപ്പെട്ടപ്പോൾ ആദ്യം തന്നെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തവരിൽ ഒരാളായിരുന്നു ഇദ്ദേഹം. പൊതുസമൂഹം ഉദാരമതിയായി വിലയിരുത്തുന്ന ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പക്ഷെ ഉദ്യോഗസ്ഥർക്ക് നാളുകളായി പകുതി ശമ്പളമേ നൽകുന്നുള്ളൂ, കാരണം ചോദിച്ചാലോ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയാണെന്ന് വിശദീകരണവും.
രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളത്തെ ലീല റാവിസ്ഹോട്ടലിലാണ് അഞ്ഞൂറിലധികം വരുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കിയത്. മാർച്ച് മാസത്തെ ശമ്പളമാണ് സാമ്പത്തിക പ്രതിസന്ധി എന്ന ന്യായം പറഞ്ഞ് ആർ പി ഗ്രൂപ്പ് പകുതിയായി വെട്ടിച്ചുരുക്കിയത്.  തൊഴിലാളി സംഘടനകൾ പ്രശ്‌നമുണ്ടാക്കിയപ്പോൾ മുകളിൽ നിന്നുള്ള ഉത്തരവ് പ്രകാരമാണ് ശമ്പളം കുറച്ചതെന്നായിരുന്നു മാനവവിഭവശേഷി വിഭാഗത്തിന്റെ മറുപടി. കോവിഡ് കാലത്ത് തൊഴിലാളികൾക്കു ന്യായമായി നൽകേണ്ടുന്ന അവകാശങ്ങൾക്ക് കുറവ് വരുത്തരുതെന്ന നിർദേശം നിലവിലിരിക്കുമ്പോഴാണ് രവി പിള്ളയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി ഉണ്ടാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇദ്ദേഹം തന്റെ ആശുപത്രികളിൽ വേണ്ട സൗകര്യം ഒരുക്കാമെന്ന് പ്രഖ്യാപിച്ചതും മാധ്യമശ്രദ്ധനേടിയിരുന്നു.                 

 

Readers Comment

Add a Comment