Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:10 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
K M mani

കേരള രാഷ്ട്രീയത്തിലെ അതികായരിൽ ഒരാളായ കെ എം മാണി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു  വർഷം. കരിങ്ങോഴക്കൽ  മാണി എന്ന കെ എം മാണി കേരള കോൺഗ്രസ്‌ ( എം ) ചെയർമാനും 
മുൻ ധനമന്ത്രിയുമായിരുന്നു. 1964 ൽ കേരള കോൺഗ്രസ്‌ രൂപീകൃതമായപ്പോൾ മുതൽ കെ എം മാണിക്ക് കേരള രാഷ്ട്രീയത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 
2014 മാർച്ച് 12 ന് കെ ആർ. ഗൗരിയമ്മയുടെ റെക്കോർഡ് തകർത്താണ് ഏറ്റവും കൂടുതൽ കാലം എം എൽ എ ആയ വ്യക്തിയായി കെ. എം. മാണി മാറിയത്. ഏറ്റവും  കൂടുതൽ തവണ (13) മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും കെ.എം. മാണിയാണ്. 1975 ൽ ആദ്യം മന്ത്രിയായത് സി. അച്യുതമേനോന്റെ കാബിനറ്റിൽ ധനമന്ത്രിയായിട്ടായിരുന്നു. 

നിർദ്ധനർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം തുടങ്ങിവച്ച കാരുണ്യ ബനവലന്റ് ഫണ്ട് രാജ്യത്തിന്  തന്നെ മാതൃകയായിരുന്നു. ഇതര സംസ്ഥാന ഭാഗ്യക്കുറികൾക്ക് സംസ്ഥാനത്ത്  പ്രവേശനം നിഷേധിച്ചത് അദ്ദേഹമാണ്. കർഷക തൊഴിലാളി പെൻഷൻ, കർഷക  പെൻഷൻ,സംസ്ഥാനത്ത് എമ്പാടും വൈദ്യുതിയും കുടിവെള്ളവും ഉറപ്പാക്കിയ  വെളിച്ച വിപ്ലവം, സാമൂഹിക ജലസേചന പദ്ധതി, റവന്യു കാർഡ്  തുടങ്ങി ഒട്ടനവധി പദ്ധതികൾ അദ്ദേഹം സംസ്ഥാനത്ത് നടപ്പിലാക്കി. മലയോര കർഷകർക്ക് പട്ടയം ഉൾപ്പെടെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്നു. അദ്ദേഹം ആഭ്യന്തരം,ധനം, റവന്യൂ,നിയമം,ജലസേചനം, വൈദ്യുതി,ഭവനനിർമാണം,നഗരവികസനം,ഇൻഫർമേഷൻ വകുപ്പുകളിൽ  മന്ത്രിയായിരുന്നു. ജി. എസ്. ടി.ക്ക് രൂപം നൽകിയ സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ അദ്ധ്യക്ഷ പദവിയും വഹിച്ചു. എഴുത്തുകാരൻ,അഭിഭാഷകൻ, വാഗ്മി എന്നീ നിലകളിലും തിളങ്ങി.  തന്റെ  രാഷ്ട്രീയ കക്ഷിയായ  കേരള കോൺഗ്രസ്സിന് അദ്ദേഹം എഴുതിയ സിദ്ധാന്തമാണ് അധ്വാന വർഗ്ഗ സിദ്ധാന്തം.  

അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നെങ്കിലും രാഷ്ട്രീയരംഗത്ത് മാണി സജീവസാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിനെതിരെയുണ്ടായ ബാർ കോഴ കേസിലെ വിധിയും കേരളാ കോൺഗ്രസ് (എം) യു.ഡി.എഫ്. വിട്ടതുമൊക്കെയായി അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിലും അദ്ദേഹം പ്രതികരിച്ചിരുന്നു. ഒടുവിൽ, തോമസ് ചാഴിക്കാടനെ കോട്ടയം ലോക്‌സഭാ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയാക്കിയാക്കി പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തിനുവേണ്ടി പ്രചാരണത്തിനിറങ്ങാൻ മാണിയ്ക്കായില്ല. ന്യുമോണിയാബാധയെത്തുടർന്ന് 2019 മാർച്ച് 21ന് കൊച്ചി ലേക് ഷോർ  ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട മാണി, അവിടെവച്ച് ഏപ്രിൽ 9-ന് വൈകീട്ട് 4:57-ന് മരണപ്പെടുകയായിരുന്നു.

Readers Comment

Add a Comment