Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:21 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
isolation

വീടുകളിൽ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവർക്ക് തിരുവനന്തപുരം നഗരസഭയുടെ വക സർട്ടിഫിക്കേറ്റ്.  കൂടാതെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ വീടുകളില്‍ ഒട്ടിച്ച സ്റ്റിക്കറുകളും മാറ്റി. നിരീക്ഷണ കാലാവധി ലംഘിച്ച് പലരും പുറത്തിറങ്ങിയതോടെയാണ് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വീട്ടിലേക്ക് ആരും വരാതിരിക്കാനും വീട്ടിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അയല്‍വാസികള്‍ അറിയുന്നതിനുമായിരുന്നു നടപടി.
ജില്ലാകലക്ടറും വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും ചേര്‍ന്നാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരുടെ വീട്ടിലെ സ്റ്റിക്കര്‍ മാറ്റിയത്. നിലവിൽ രോഗം സ്ഥിരീകരിച്ച് നാലുപേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 1620 പേരാണ് ഇതുവരെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്.  മേയര്‍ കെ ശ്രീകുമാറാണ് ആദ്യ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.
നിരീക്ഷണത്തിലിരുന്നവര്‍ക്കും നഗരസഭക്കും ഒരുപോലെ സഹായകമാകുന്നതിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് മേയര്‍ പറഞ്ഞു. ജില്ലയിൽ 6245 പേർ വീടുകളിലും 92 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Readers Comment

Add a Comment