Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
online wedding

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ലോക് ഡൗൺ കാലമായതിനാൽ ഇന്ത്യയിൽ ഉടനീളം പല വിവാഹങ്ങളും മാറ്റിവെയ്ക്കുകയോ മുടങ്ങിപോകുകയോ ചെയ്തിട്ടുണ്ട്. എന്നാൽ നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ മംഗല്യ ഭാഗ്യമുണ്ടായപ്പോൾ ആ മുഹൂർത്തം തട്ടിത്തെറിപ്പിച്ച് കളയാൻ പ്രീത് സിങ്ങും കൗറും ഒരുക്കമായിരുന്നില്ല. ആഘോഷങ്ങൾ ഓൺലൈനായി മാത്രം ചുരുക്കി വിവാഹത്തിന്റെ സന്തോഷം ഒട്ടും ചോർന്ന് പോകാതെ കൗറിനെ പ്രീത് ഒരു വീഡിയോ കോൺഫെറെൻസിലൂടെ തന്റെ ജീവിതസഖിയാക്കി. ബന്ധുക്കൾ ഓൺലൈനായി അനുഗ്രഹവും ആശംസകളും പങ്കുവെച്ചു. കൃത്യ മുഹൂർത്തത്തിൽ എല്ലാ ചടങ്ങുകളും ഓൺലൈനായി മംഗളകരമായി തന്നെ നടന്നു.
ലോക് ഡൗൺ കാലം ഓൺലൈൻ വിവാഹങ്ങളുടെ കാലമാകാൻ പോകുകയാണോ എന്നായിരുന്നു ഈ വൈറൽ വിവാഹത്തിന് ശേഷം ചിലരുടെ സസശയം. മുംബൈയിൽ നേവി ഓഫിസറായി ജോലി ചെയ്യുന്ന പ്രീതിനും ഡൽഹിക്കാരിയായ കൗറിനും മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലാണ് ഓൺലൈൻ വിവാഹം നടത്തിയതെന്ന് ഇരുവരും വ്യക്തമാക്കി. ഏതെങ്കിലും ഗുരുദ്വാരയിൽ വെച്ച് വിവാഹം നടത്തുന്നത് മഹാമാരിയുടെ ഈ സമയത്ത് തീരെ സുരക്ഷിതമായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു. 

Readers Comment

Add a Comment