Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് വാഹന വർക്ക് ഷോപ്പുകൾ വ്യാഴം, ഞായർ ദിവസങ്ങളിൽ തുറക്കാം. 
ഇത് സംബന്ധിച്ചുള്ള മാർഗനിർദ്ദേശം നിശ്ചയിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ദിവസം  മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചതു പ്രകാരം ടയർ, ബാറ്ററി, സ്പെയർപാർട്സ് കടകളും വർക്ക് ഷോപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറി ടോം ജോസ് പുറത്തിറക്കിയ ഉത്തരവിൽ അനുമതി നൽകിയിരിക്കുന്നത്. 
വ്യാഴം, ഞായർ ദിവസങ്ങളിൽ  രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ വർക്ക് ഷോപ്പുകൾ തുറക്കാം. ടയർ, ബാറ്ററി കടകൾക്കും ഇത് ബാധകമാണ്. അടിയന്തര സ്വഭാവമുള്ള റിപ്പയറിങ് ജോലികൾ മാത്രമേ വർക്ക് ഷോപ്പുകൾ ഏറ്റെടുക്കാവൂ എന്നും ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നു.ബാറ്ററി കടകളിലും സ്പെയർപാർട്ട്സ് കടകളിലും ഏറ്റവും കുറഞ്ഞ ജീവനക്കാർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. വർക്ക്ഷോപ്പിലെ ജോലികളെ നാലായി തിരിച്ചാണ് മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. 'എ' കാറ്റഗറിയിൽ മിനിമം എട്ടു ടെക്നീഷ്യന്മാരേ പാടുള്ളൂ. 'ബി' കാറ്റഗറിയിൽ അഞ്ചു ടെക്നീഷ്യന്മാരും 'സി' കാറ്റഗറിയിൽ മൂന്നു ടെക്നീഷ്യന്മാരും 'ഡി' കാറ്റഗറിയിൽ ഒരു ടെക്നീഷ്യനും മാത്രമേ പാടുള്ളൂ. 

അതേസമയം റോഡിൽ കേടായിക്കിടക്കുന്ന വാഹനങ്ങൾ നന്നാക്കാൻ വർക്ക് ഷോപ്പ് ജീവനക്കാർക്ക് ഇരുപത്തിനാലു മണിക്കൂർ പ്രവർത്തിക്കാനുള്ള അനുമതിയുണ്ട്.വാഹനങ്ങളുടെ പണികളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് സർക്കാർ ഇപ്പോൾ ഇത്തരത്തിൽ ഇളവ് നൽകുന്നതിനു വേണ്ടി തയ്യാറായിരിക്കുന്നത്.

Readers Comment

Add a Comment