Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വയനാട് എം പിയും കോൺഗ്രസ് നേതാവുമായ രാഹുൽഗാന്ധി സ്വന്തം ചിലവിൽ വയനാട് മണ്ഡലത്തിലെ സാധാരണക്കാർക്ക് നൽകുന്നത് 28,000 കിലോ അരിയും സാധനങ്ങളും. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 500 കിലോ അരിയും അഞ്ചു കിലോ കടലയും 50 കിലോ പയറും വീതമാണ് നല്‍കുന്നത്. ലോക് ഡൗൺ കാലത്ത് ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഭക്ഷണം നിർമ്മിക്കാനായി സാധനങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് സംഭാവന നൽകുന്നത്. രാഹുൽ ഏൽപ്പിച്ച സാധനങ്ങൾ ഇന്ന് തന്നെ എത്തിച്ചുതുടങ്ങുമെന്നാണ് രാഹുലിന്റെ ഓഫിസ് അറിയിക്കുന്നത്. ലോക് ഡൗൺ നിയന്ത്രണം നീക്കിയാലുടന്‍ രാഹുല്‍ മണ്ഡലത്തില്‍ എത്തുമെന്നും ഓഫീസ് പ്രതിനിധികള്‍ വ്യക്തമാക്കി.
30.82°C








