Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോൾ രാജ്യത്തെ 30,000 വെന്റിലേറ്ററുകൾ തകരാറിലെന്നു നീതി ആയോഗ്. 
ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ചിട്ടുള്ള 20,000 മുതൽ 30,000 വരെയുള്ള  വെന്‍റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ലെന്നാണ് നീതി ആയോഗ് വ്യക്തമാക്കുന്നത്. പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ സ്ഥാപിച്ച വെന്‍റിലേറ്ററുകളാണ് അറ്റകുറ്റപണിയും പാർട്സുകൾ ഇല്ലാത്തത് കാരണവും  തകരാറിലായത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 അതേസമയം, വെന്‍റിലേറ്ററിന്‍റെ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കാൻ സംസ്ഥാന സർക്കാരുകളോട് നീതി ആയോഗ് ആവശ്യപ്പെടും. വെന്‍റിലേറ്ററിന്‍റെ തകരാർ പരിഹരിക്കാൻ ആവശ്യമായ പാർട്സുകളുടെ പട്ടികയും  തയാറാക്കും. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 50,000 പുതിയ വെന്‍റിലേറ്ററുകൾ അടിയന്തരമായി കൈമാറണമെന്ന് നിർമാണ കമ്പനികളോട് കേന്ദ്ര സർക്കാർ നിര്‍ദേശിച്ചിരുന്നു

Readers Comment

Add a Comment