Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:50 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് രോഗം മൂലം ലോകത്താകെ മരണമടയുന്നതിൽ കൂടുതൽ പേരും വയോജനങ്ങളായതിനാൽ ഇവർക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവിശ്യമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ശ്വാസകോശസംബന്ധമായ അസുഖങ്ങളും ജീവിതശൈലീ രോഗങ്ങളുമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി അങ്കണവാടി പ്രവർത്തകരുമായി ബന്ധപ്പെട്ട് ഒരു സീനിയർ സിറ്റിസൺ സെൽ പ്രവർത്തനക്ഷമമാക്കാൻ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 55 ലക്ഷത്തോളം വരുന്ന വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അങ്കണവാടി ജീവനക്കാര്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെടും. അങ്കണവാടി പ്രവര്‍ത്തകര്‍ ഇവരെ ഓരോരുത്തരുമായി ബന്ധപ്പെട്ട് മരുന്നുകള്‍, ഭക്ഷണം, മറ്റ് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് അന്വേഷിച്ച്‌ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. വൃദ്ധസദനങ്ങളിൽ താമസിച്ച് വരുന്ന വയോജനങ്ങളുടെ കാര്യങ്ങൾ കൃത്യമായ ഇടവേളകളിൽ ഫോണിലൂടെ അന്വേഷിക്കാനും സൂപ്പർവൈസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ സന്നദ്ധസംഘടനകളുടെ കീഴില്‍ 604 വൃദ്ധസദനങ്ങളിലും സര്‍ക്കാരിന്റെ കീഴില്‍ 16 വൃദ്ധസദനങ്ങളിലും ഉള്‍പ്പെടെ 22,000ത്തോളം വയോജനങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ആയിരം രൂപയുടെ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

 

Readers Comment

Add a Comment