Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:50 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
couple

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക് ഡൗൺ കാലത്ത് നൽകിയ സ്ത്രീ വിരുദ്ധ നിർദേശങ്ങൾക്ക് മലേഷ്യൻ സർക്കാർ സ്ത്രീ സമൂഹത്തോട് മാപ്പുപറഞ്ഞു. കോവിഡ് കാല ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന ഭർത്താക്കന്മാർക്ക് സ്ത്രീകൾ സ്വൈര്യം കൊടുക്കണമെന്നതായിരുന്നു സർക്കാരിന്റെ വിവാദ നിർദേശം. നിങ്ങളുടെ ബാലിശമായ ശാഠ്യങ്ങൾ ഒഴിവാക്കണമെന്നും സർക്കാർ സ്ത്രീകളെ ഉപദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു. കുടുംബങ്ങളുടെ കാര്യത്തിൽ ഇത്ര കരുതലുള്ള സർക്കാർ എന്തുകൊണ്ട് ഗാർഹികപീഡനത്തെക്കുറിച്ചു മിണ്ടുന്നില്ല എന്ന് രാജ്യത്തിൻറെ പല ഭാഗത്തുനിന്ന് വിമർശനങ്ങൾ ഉയർന്നു വന്നപ്പോഴാണ് സർക്കാർ വിവാദ നിർദേശം പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. പ്രസ്താവന കൃത്യമായി ഒരു വിഭാഗത്തിന്റെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടു പിൻ‌വലിക്കുന്നു എന്നും സ്ത്രീസമൂഹത്തോടു ആകെ മാപ്പു ചോദിക്കുന്നു എന്നും സർക്കാർ വ്യക്തമാക്കി. വിവാദ നിർദേശം ഉൾകൊള്ളുന്ന എല്ലാ പോസ്റ്ററുകളും ഉടനടി നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടു. 

Readers Comment

Add a Comment