Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,speaker,appreciates,kerala rules,i2inews

കോവിഡ്  പ്രതിരോധപ്രവർത്തനങ്ങളിൽ  കേരളം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ലോക് സഭാ സ്പീക്കർ ഓം ബിർള. കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണിൽ വിളിച്ചാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല അഭിനനന്ദനം അറിയിച്ചത്. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടിയാണ്  നേരത്തേ സുപ്രീംകോടതിയും കേരളത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിൽ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രീംകോടതി അഭിനന്ദനം അറിയിച്ചത്. കേരളത്തിലെ ജയിലുകൾ നേരത്തെ തന്നെ പ്രതിരോധ നടപടികൾ കൈകൊണ്ടുവെന്നും കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ ഉടൻ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു പരാമർശങ്ങൾ.

Readers Comment

Add a Comment