Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:55 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,china,banned,dog,cat,meats,i2inews

കോവിഡ് 19 നെ തുടർന്ന് ചൈനയിലെ ഷെങ്സെൻ നഗരത്തിൽ പട്ടിയിറച്ചിക്കും പൂച്ചയിറച്ചിക്കും നിരോധനം ഏർപ്പെടുത്തി. മെയ്യ് ഒന്നു മുതലാണ് നിരോധനം നിലവിൽ വരിക എന്നാണ് നഗരത്തിലെ പ്രാദേശിക ഭരണകൂടം അറിയിച്ചത്. ചൈനയിലും ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമായി ഏകദേശം മൂന്ന് കോടിയോളം നായകളെ മാംസത്തിനുവേണ്ടി കൊല്ലുന്നതായാണ് മൃഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ പറയുന്നത്. 

നായയിറച്ചി തിന്നുന്നത് ചൈനയിൽ വ്യാപകമല്ല. രാജ്യത്തെ ഭൂരിപക്ഷം ആളുകളും ഇത്തരം ഭക്ഷണങ്ങളോട് മുഖം തിരിക്കുന്നവരാണ്. എന്നാൽ  ചൈനയിൽ മാത്രം പ്രതിവർഷം ഒരു കോടി നായകളെയും 40 ലക്ഷം പൂച്ചകളെയും ഭക്ഷണത്തിനായി കൊല്ലുന്നുണ്ടെന്ന് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ പ്രതിനിധി ഡോക്ടർ പീറ്റർ ലി പറഞ്ഞു . രാജ്യത്ത് വന്യജീവികളുടെ മാംസം വിൽക്കുന്നതിന് ഫെബ്രുവരിയിൽ ചൈനീസ് സർക്കാർ നിരോധനം കൊണ്ടുവന്നിരുന്നു . വുഹാനിൽ കൊറോണ വൈറസ് പകർന്നത് വന്യജീവികളുടെ മാംസം കഴിച്ചവരിലൂടെയാണെന്ന റിപ്പോർട്ടുകളെത്തുടർന്നായിരുന്നു നടപടി .എന്നാൽ പൂച്ചയുടെയും നായയുടെയും ഇറച്ചി വിൽപന തുടർന്നിരുന്നു . ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യ കോവിഡ് ബാധ റിപോർട്ട് ചെയ്തത് .

വവ്വാൽ ഇറച്ചി കഴിച്ചതിലൂടെയാണ് മനുഷ്യരിലേക്ക് വൈറസ് പടർന്നതെന്ന തരത്തിൽ റിപോർട്ടുകൾ അന്ന് പുറത്തുവന്നിരുന്നു . ഇത് സംബന്ധിച്ച പഠനങ്ങൾ പുരോഗമിക്കുന്നുണ്ട് . നിലവിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസ് , ഇറ്റലി സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് പിറകിൽ നാലാമതാണ് ചൈന . 82 , 432 കോവിഡ് കേസുകളാണ് ചൈനയിൽ ഇതുവരെ സ്ഥിരീകരിച്ചത് . 76 , 571 പേർ രോഗവിമുക്തരായി . വുഹാൻ നഗരം ഉൾപെടുന്ന ഹുബെയ് പ്രവിശ്യയിൽ 3199 പേർ രോഗം ബാധിച്ച് മരിച്ചിരുന്നു .

Readers Comment

Add a Comment