Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:47 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,journalist,need to care,i2inews

കാസര്‍കോട് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് രോഗ സാധ്യതയുണ്ടോ എന്നതിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി. രണ്ട് മാധ്യമ പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗ സാധ്യത ഉണ്ടായിരിക്കുന്നത്. ഇതോടെ വളരെ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇടുക്കിയിലെ അഞ്ച് പേര്‍ക്ക് പുറമെ 8 പേര്‍ കാസര്‍കോടും, രണ്ട് പേര്‍ കൊല്ലം ജില്ലയിലും , തിരുവനന്തപുരം , തൃശൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതം ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തതായി മുഖ്യമന്ത്രി അറിയിച്ചത്.

Readers Comment

Add a Comment