Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
muslim

നിസാമുദ്ധീൻ മതസമ്മേളനത്തിലെത്തിയവർക്ക് കൊറോണ വൈറസ് ബാധയേറ്റ പശ്ചാത്തലത്തിൽ മുസ്ലിം സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കാൻ ചില ആളുകൾ പ്രചരിപ്പിച്ച വ്യാജവീഡിയോയും നുണകഥകളും പൊളിയുന്നു. വൈറസ് ബാധിതരായ മുസ്‌ലിം യുവാക്കൾ മനഃപൂർവം വൈറസ് പരത്താനായി ആരോഗ്യമുള്ളവർ കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ഗ്ലാസുകളും നക്കുന്നു എന്ന മട്ടിൽ പ്രചരിച്ച വ്യാജ വീഡിയോയുടെയാണ് കള്ളി വെളിച്ചത്തായത്. പ്രമുഖ ദേശീയ ന്യൂസ് പോർട്ടൽ ദി ലോജിക്കൽ ഇന്ത്യൻ നടന്ന അന്വേഷണത്തിലാണ് ഒരു മതചടങ്ങുമായി ബന്ധപെട്ട് വർഷങ്ങൾക്ക് മുൻപുള്ള ഫോട്ടോ ദുരുദ്ദേശ്യത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തിയത്. ചൈനയിൽ നിന്നും തായ്‌ലൻഡിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും എത്തിയ കോവിഡ് ബാധിതരായ മുസ്‌ലിം യുവാക്കൾ ഇന്ത്യൻ മുസ്ലീങ്ങളുടെ ഒത്താശയോടെ ഇന്ത്യൻ മുസ്‌ലിം പള്ളികളിൽ ഒളിച്ച് പാർക്കുന്നു എന്നും ഈ രാജ്യത്തെ നശിപ്പിക്കാനായി കൊറോണ വൈറസ് പരത്തുന്നുവെന്നുമായിരുന്നു പ്രചാരണം. നിസാമുദ്ദിനിൽ നടന്നത് രോഗം പരത്തലിന്റെ ചെറിയൊരു ഭാഗം മാത്രമായിരുന്നുവെന്നും വീഡിയോയോടൊപ്പമുണ്ടായിരുന്ന കുറിപ്പിൽ പറഞ്ഞിരുന്നു.  

Readers Comment

Add a Comment