Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:22 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
milma

നാളെമുതൽ മലബാർ മിൽമ ഓൺലൈൻ വിതരണക്കാർ വഴി പാൽ വീട്ടിലെത്തിക്കും. ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി വഴിയും പൊട്ടാഫോ വഴിയും നാളെ മുതൽ പാൽ വീട്ടുപടിക്കൽ എത്തിക്കുമെന്നും മിൽമ അധികൃതർ അറിയിച്ചു. 90 ദിവസം വരെ തണുപ്പിക്കാതെ തന്നെ സൂക്ഷിക്കാവുന്ന യു.എച്ച്.ടി മിൽക്കാണ് ഓൺലൈൻ വിതരണക്കാരിലൂടെ താമസ സ്ഥലത്തെത്തിക്കുന്നത്. പാലിനെ ഉയർന്ന ഊഷ്മാവിൽ ചൂടാക്കി അണുവിമുക്തമാക്കുന്നതോടൊപ്പം ശുചിയായ അന്തരീക്ഷത്തിൽ അണുവിമുക്തമാക്കിയ പ്രത്യേക പാക്കുകളിലേക്ക് പാക്ക് ചെയ്താണ് യു.എച്ച്.ടി മിൽക്ക് തയ്യാറാക്കുന്നത്. പാൽ കേടു കൂടാതെ ഇരിക്കുന്നതിൽ ഈ പാക്കിങ്ങിനും വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഒരിക്കൽ പാക്ക് പൊട്ടിച്ചു കഴിഞ്ഞാൽ സാധാരണ പാൽ പോലെ തണുപ്പിച്ചു രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിച്ച് തീർക്കണം. കോഴിക്കോട് നഗരത്തിൽ ഇതിനായി 9846620462,906122411,7984712364 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ മതി. പാലിന് പുറമെ പാലുൽപ്പന്നങ്ങളും വീടുകളിൽ എത്തിച്ച് നൽകുന്നുണ്ട്. 

അതേസമയം, കൺസ്യൂമർ ഫെഡ് വഴി പാലും പാൽ ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുമെന്നും ബാക്കിയുള്ളവ അംഗൻവാടി വഴി കുട്ടികൾക്കും, ഗർഭിണികൾക്കും വിതരണം ചെയ്യുമെന്നും അതിഥിതൊഴിലാളികളുടെ ക്യാമ്പുകളിൽ വിതരണം ചെയ്യുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Readers Comment

Add a Comment