Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:14 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
P C George

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ധനം സമാഹരിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന സർക്കാർ തീരുമാനത്തോട് പൂർണ്ണമായി യോജിക്കുന്നതായി പി സി ജോർജ്ജ്. ഇതിനോടൊപ്പം തന്നെ കൊറോണ ഭീതി ഒഴിയും വരെ മറ്റൊരു ചലഞ്ച് കൂടി ഏറ്റെടുക്കാൻ മലയാളികൾ തയ്യാറാകാണാമെന്നും ഒരു പബ്ലിക്ക് വീഡിയോയിലൂടെ പി സി ജോർജ്ജ് സൂചിപ്പിച്ചു. ഒരു ശരാശരി മനുഷ്യന് ജീവിക്കാൻ മുപ്പതിനായിരം രൂപ ധാരാളം ആണെന്നും ആയതിനാൽ ഒരോരുത്തരും മുപ്പതിനായിരത്തിൽ അധികം മാസം തോറും സമ്പാദിക്കുന്ന ഓരോ രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നതാണ് ജോർജ്ജിന്റെ പുതിയ ചലഞ്ച്. ഒരു മാസത്തെ സാലറി ചാലഞ്ചിനൊപ്പം ഭീതി ഒഴിയുന്നത് വരെ മുപ്പതിനായിരത്തിൽ കൂടുതൽ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കില്ലെന്ന മറ്റൊരു ചലഞ്ചും താൻ ഏറ്റെടുത്തതായി അദ്ദേഹം അറിയിച്ചു. ആരോഗ്യപ്രവർത്തകർ, പോലീസ് മുതലയവരുടെ ശമ്പളം പിടിക്കേണ്ടതില്ലെന്നും അവർക്ക് കഴിയുമെങ്കിൽ കൂടുതൽ വരുമാനം ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പിസി വീഡിയോയിൽ സൂചിപ്പിച്ചു.

Readers Comment

Add a Comment