Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:52 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
pothencode

പോത്തൻകോട് സ്വദേശി കോവിഡ് 19 ബാധിച്ച് മരിച്ച സാഹചര്യത്തിൽ പോത്തൻകോടും സമീപ പ്രദേശങ്ങളിലും കർശനമായ മുൻകരുതൽ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു.  ഇതിനായി വിശദമായ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു തഹസീൽദാറെ ചുമതലപ്പെടുത്തി. മേഖലയിലെ എല്ലാ ആളുകളും അവരവരുടെ വീടുകളിൽ തന്നെ കഴിയണം. പൊതുസ്ഥലങ്ങൾ അണു മുക്തമാക്കുന്നതിന് ഫയർഫോഴ്‌സിന്റെ സഹായത്തോടെ നടപടി സ്വീകരിക്കും. കുടുംബശ്രീയുടെ സഹായത്തോടെ റേഷൻ വീടുകളിൽ എത്തിക്കാൻ തീരുമാനിച്ചു.  റേഷൻ വീടുകളിൽ എത്തിക്കുന്നതിന് ഈ നമ്പരുകളിൽ ബന്ധപ്പെടാം 0471 27304 21, 9188527551, 8281573442. പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അറിയിക്കാൻ മൈക്ക് അനൗൺസ്മെന്റ് നടത്തും. കൂടുതൽ പേർക്ക്  രോഗ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംശയ നിവാരണത്തിന് 1077 എന്ന നമ്പരിൽ വിളിക്കാം. സാമൂഹ്യ വ്യാപനം നടന്നോയെന്ന് അറിയുന്നതിനും അതിനുള്ള സാധ്യതകൾ തടയുന്നതിനും ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നടപടികളിൽ എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ പറഞ്ഞു.

Readers Comment

Add a Comment