Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദിവസങ്ങളായി മഴ തുടരുന്ന സ്ഥലങ്ങളില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:

1. വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ കഴിക്കണം.
2. മേഖലയില്‍ പകര്‍ച്ചവ്യാധി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധനകള്‍ക്ക് വിധേയരാകണം.
3. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ വൈദ്യസഹായം ലഭ്യമാക്കണം.
4. ഉരുള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ മണ്ണിനടിയില്‍ വീടുകളുടെയും മരച്ചില്ലകളുടെയും അവശിഷ്ട ഭാഗങ്ങള്‍ കാണുമെന്നതിനാല്‍ മുറിവേല്‍ക്കാതെ സൂക്ഷിക്കണം.
5. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ ആഴമറിയാതെ ഇറങ്ങരുത്.
6. നീന്തല്‍ വശമുണ്ടെങ്കിലും കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ഇറങ്ങരുത്.
7. മലയില്‍ നിന്നുള്ള ഒഴുക്കിനൊപ്പം പാമ്പുകള്‍ ഉള്‍പ്പെടെ വിഷജന്തുക്കള്‍ അടിവാരത്തേക്ക് എത്തുമെന്നതിനാല്‍ സൂക്ഷിക്കുക.
8. വെള്ളം പൊങ്ങിക്കിടക്കുന്ന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ സ്ഥലം നന്നായി പരിചയമുള്ള ആരെങ്കിലും കൂടെയുണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക. വെള്ളത്തിനടിയില്‍ കിണറോ തോടുകളോ ഉള്ള സ്ഥലമാണെങ്കില്‍ തിരിച്ചറിയാനാണ് ഇത്.
9. ദേഹത്ത് പരിക്കോ മുറിവോ ഉള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി വെള്ളക്കെട്ടിലും ചെളിവെള്ളത്തിലും ഇറങ്ങാതിരിക്കുക. പെട്ടെന്ന് അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്.
10. കാലാവസ്ഥ തീരെ മോശമായിരിക്കുമ്പോള്‍ മലമ്പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിറുത്തിവയ്ക്കുന്നതാണ് ഉചിതം. രാത്രിസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പാക്കണം.

Readers Comment

Add a Comment