Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,doctor,patients,video call,police,medical issues,i2inews

കോവിഡ് 19 സാഹചര്യത്തിൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പൊലീസുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കൽ സേവനം ലഭ്യമാക്കാൻ സാധിക്കുന്ന മൊബൈൽ ആപ് ആണ് 
'ബ്ലൂ ടെലിമെഡ് '. ഇത് ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ ആണ് ഉള്ളത്. പൊലീസിനായി നിർമിക്കപ്പെട്ട ആപ് ജനങ്ങൾക്കും ഒരുപോലെ സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. 

കോവിഡ് മാത്രമല്ല മറ്റു രോഗങ്ങൾക്കുള്ള ചികിത്സാ നിർദ്ദേശങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും.ആപ്പിലെ പട്ടികയിൽ നിന്നും ഡോക്ടർമാരെ തിരഞ്ഞെടുത്തു ചികിത്സ നേടാവുന്നതാണ്. ഡോക്ടർ വീഡിയോ വഴി പരിശോധിച്ചതിനു ശേഷം ഇ-പ്രിസ്ക്രിപ്ഷൻ നൽകും.തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് റഫർ ചെയ്‌താൽ ആപ്പിൽ നിന്നും ഇ-പാസ് ലഭ്യമാക്കുന്നതിലൂടെ പൊലീസ് പരിശോധനയിൽ ഇത് കാട്ടി യാത്ര തുടരാം.

ജനമൈത്രി പൊലീസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ബ്ലൂ ഇഎച്ച്ആർ എന്ന സ്ഥാപനവും കൂടെ ചേർന്ന് ആരംഭിച്ച ഈ അപ്ലിക്കേഷൻ ആശുപത്രിയിൽ പോകാതെ നേരിട്ട് ചികിത്സ തേടാവുന്നതാണ്. അതിനാൽ ഈ സംവിധാനം പൊലീസുകാരും ഉപയോഗപ്പെടുത്തണം എന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.

Readers Comment

Add a Comment