Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
torrent

രാജ്യത്തെ കോവിഡ് 19 പ്രതിരോധപ്രവർത്തങ്ങൾക്കായി 100 കോടി ധനസഹായം പ്രഖ്യാപിച്ച് ടൊറന്റ് ഗ്രൂപ്പ്‌. പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിലേക്കാണ് തുക നിക്ഷേപിക്കുക. കൂടാതെ മരുന്നുകളും സർക്കാർ ആശുപത്രികളിൽ 
എത്തിക്കാൻ  തീരുമാനിച്ചിട്ടുണ്ട്. 
അഹമ്മദാബാദ് ആസ്ഥാനമാക്കിയുള്ള  ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ടൊറന്റ്. ഈ മഹാമാരിയിൽ നിന്ന് രക്ഷപെടാൻ ഗവണ്മെന്റിനെ സഹായം ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. 

അതേസമയം തങ്ങളുടെ വാഹന നിർമ്മാണ പ്ലാന്‍റുകൾ വെന്റിലേറ്റർ ഉണ്ടാക്കാൻ നൽകുമെന്ന് ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച് 48 മണിക്കൂറിനകം വെന്‍റിലേറ്ററിന്‍റെ മാതൃകയുണ്ടാക്കിയിരിക്കുകയാണ്. 
മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാര്‍ 48 മണിക്കൂര്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ്  വെന്റിലേറ്ററിന്റെ മാതൃക തയാറാക്കിയത്.

Readers Comment

Add a Comment