Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:13 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,lockdown,labours,safety,minister,kadakampally,i2inews

തിരുവനന്തപുരം: കോവിഡ് പ്രധിരോധനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപന സാഹചര്യത്തിൽ ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരുമായി സംസാരിച്ച് ആവിശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റപ്പെട്ട തൊഴിലാളികളെ സഹായിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ക്രമീകരണം ഒരുക്കണമെന്നും കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആളുകളിൽ നിന്ന് സംഭാവനയും സ്വീകരിക്കാം എന്നും മന്ത്രി പറഞ്ഞു.എന്നാൽ അതിനായി യാത്ര ചെയ്യാൻ പാടില്ല.ബന്ധപ്പെട്ടവരെ അറിയിച്ചാൽ അവർ പോയി സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്.പാചക സ്ഥലങ്ങളിൽ ആളുകൂടുന്നതും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

Readers Comment

Add a Comment