Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:19 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
scientist

കോവിഡ് രോഗം സ്ഥിരീകരിച്ച ആളുകളുടെ സമ്പർക്ക പട്ടികയിൽ നൂറുകണക്കിനാളുകൾ വരുമ്പോൾ ലോകമാകെയുള്ള ആരോഗ്യപ്രവർത്തകർ നേരിട്ട കനത്ത വെല്ലുവിളി കോവിഡ് പരിശോധിക്കാനുള്ള ലാബുകളുടെ അപര്യാപ്തതയും പരിശോധനയ്ക്ക് വേണ്ടിവരുന്ന കാലതാമസവുമായിരുന്നു. ലോകം മുഴുവനുള്ള വിദഗ്ദർ നീണ്ട അന്വേഷണങ്ങളിൽ മുഴുകിയിട്ടും ഈ പ്രതിസന്ധിയ്ക്ക് ഒരു പരിഹാരവും കാണാതിരിക്കുമ്പോഴാണ് മിനാൽ ദഖാവെ ഭോസലെ എന്ന ഇന്ത്യൻ ശാസ്ത്രജ്ഞ ആ അപൂർവ നേട്ടവുമായി രംഗത്തെത്തുന്നത്. പൂർണ്ണഗർഭിണിയായിരുന്ന ആ ശാസ്ത്രജ്ഞ ലോകത്തിന്  നൽകിയത് എന്തായിരുന്നെന്നോ... ഭീതി വിതയ്ക്കുന്ന കൊറോണ വൈറസ് ടെസ്റ്റ് വേഗത്തിൽ നടത്തി ഫലം കണ്ടെത്താനുള്ള പാത്തോഡിറ്റക്ട് കോവിഡ് പരിശോധനാ കിറ്റ്...!

രാജ്യത്തെ സേവിക്കാനുള്ള തന്റെ താല്പര്യമാണ് ഇങ്ങനെ ഒരു പരീക്ഷണത്തിലേക്കും കണ്ടെത്തലിലേക്കും തന്നെ നയിച്ചതെന്ന് മിനാൽ പറയുന്നു. ഗർഭസംബന്ധമായ ബുദ്ധിമുട്ടുകളാൽ അവധിയെടുത്തെങ്കിലും സേവനത്തിനായുള്ള സന്നദ്ധത കൊണ്ടാണ് അടുത്ത ദിവസങ്ങളിൽ തന്നെ ഇവർ ലാബിലെത്തി തന്റെ കഠിന പ്രയത്നത്തിലൂടെ കിറ്റ് വികസിപ്പിച്ചെടുത്തത്. കിറ്റ് വികസിപ്പിച്ച് കഴിഞ്ഞ് അത് തുടർ മൂല്യനിർണ്ണയത്തിനായി സമർപ്പിച്ചശേഷമാണ് ഇവർ ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. 

ലാബ് പരിശോധനയ്ക്ക്​ നാലുമണിക്കൂർ എടുക്കുമ്പോൾ മൈലാബിൻെറ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലൂടെ രണ്ടര മണിക്കൂറിനകം ഫലം ലഭിക്കും. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വിലയിരുത്തി അനുമതിനൽകിയ  ഈ കിറ്റിന് ഇപ്പോൾ വാണിജ്യോല്പാദനത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. ലോകമാകെ കൊറോണ പ്രതിരോധത്തിനായുള്ള പുതിയ വഴികളെക്കുറിച്ച് ആലോചിക്കുമ്പോൾ വേഗത്തിൽ രോഗം കണ്ടെത്താനുള്ള മിനാലിന്റെ ഈ ഡിറ്റക്ട് കിറ്റ് പ്രതീക്ഷയുടെ നുറുങ്ങ് വെട്ടമാകുന്നുണ്ട്. 

Readers Comment

Add a Comment