Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,aRahul gandhi,food and shleter,for workers.covid19,i2inews

ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും അഭയവും നൽകാൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം. ഇക്കാര്യം ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി അറിയിച്ചത്. പൊതുജനങ്ങളോടും പാർട്ടി പ്രവർത്തകരോടുമാണ്   കോൺഗ്രസ് നേതാവ് ഇക്കാര്യം 
ആഹ്വാനം ചെയ്തിരിക്കുന്നത് . 

ബുധനാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളിൽ കുടിയേറ്റ തൊഴിലാളികൾ കിലോ മീറ്ററുകൾ താണ്ടുന്ന ദൃശ്യങ്ങളാണ് കാണുന്നത് . സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കുടിയേറ്റ  തൊഴിലാളികളെയാണ് . ദിവസവേതനത്തിൽ തൊഴിൽ ചെയ്ത് അതാത് ദിവസത്തെ അന്നം കണ്ടെത്തിയിരുന്ന ഇവർക്ക് ലോക്ക്ഡൗൺ  പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായി . സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്നതിന് പൊതുഗതാഗത സംവിധാനങ്ങളുമില്ല . പിഞ്ചുകുഞ്ഞുങ്ങളേയും തോളിലേന്തി അഞ്ഞൂറും അറുനൂറും കിലോ മീറ്റുകളാണ് ഇവർ താണ്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം.

Readers Comment

Add a Comment