Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

രാജ്യത്ത് കോവിഡ് 19 നെ തടയാനുള്ള പ്രതിരോധ പ്രവർത്തങ്ങൾക്ക് പത്തു ലക്ഷം രൂപ സംഭാവന ചെയ്ത് ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു.ആന്ധ്രപ്രദേശ് , തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കാണ് 5 ലക്ഷം രൂപ വീതം സിന്ധു സംഭാവന ചെയ്തിരിക്കുന്നത് . പി വി സിന്ധുവിന് പുറമെ ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ പവൻ കല്യാണും പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപ സംഭാവന ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപയും ആന്ധ്രാ - തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ വീതവുമാണ് അദ്ദേഹം സംഭാവന ചെയ്തത് .
അതേസമയം, രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഒൻപത് കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ ധനികരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ചെയ്തിരുന്നു . ഈ ഘട്ടത്തിൽ ദിവസേന അഞ്ച് കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ സാധിക്കുന്ന 1 കോടി പാർട്ടി അംഗങ്ങളെ കണ്ടെത്താൻ ബിജെപി നേതൃത്വം സംസ്ഥാന പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകി . അടച്ചുപൂട്ടൽ കാലയളവിൽ അഞ്ച് കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയുന്ന ഒരു കോടി പാർട്ടി പ്രവർത്തകരെ കണ്ടെത്താനാണ് ബിജെപി അധ്യക്ഷൻ ജെപി നദ്ദ നിർദ്ദേശിച്ചിരിക്കുന്നത്.