Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:18 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,covid19,secratariat,war room,kerala govt,i2inews

 


സംസ്ഥാനത്ത് കോവിഡ് 19  തടയുന്നതിന്റെ ഭാഗമായുള്ള  പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി  സെക്രട്ടേറിയറ്റിൽ വാർ റൂം തുറക്കാൻ തീരുമാനമായി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത് . കെ ഇളങ്കോവൻ ഐഎഎസിന്റെ നേതൃത്വത്തിൽ ആണ് വാർ റൂം പ്രവർത്തിക്കുക . ആവശ്യമായ എല്ലാ സഹായവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും രംഗത്തുണ്ട് . വൈറസ് ബാധിതരുടെ വിവരം, റൂട്ട് മാപ്പ് തയ്യാറാക്കൽ അങ്ങനെ എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ ഏകോപിപ്പിക്കുക എന്നതടക്കമുള്ള കാര്യങ്ങളാണ് വാർ റൂമിലുണ്ടാകുക. വാർ റൂം  24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കും.
5 ഐഎഎസ് ഉദ്യോഗസ്ഥരാണ്  വാർ റൂമിൽ ഉണ്ടാകുക. അതേസമയം, മറ്റ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും വാർ റൂമിലേക്ക് ശുപാർശ ചെയ്യുന്നതിന്  ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് .  സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ആണ് എകോപിപ്പിക്കുന്നത് . വാർ റൂം നമ്പർ  04712517225 ആണ്. 

Readers Comment

Add a Comment