Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:24 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
supplyco

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്താകെ 21  ദിന ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആവശ്യവസ്തുക്കൾ ലഭിക്കാൻ ബുദ്ധിമുട്ടുന്ന കൊച്ചിയിലെ ജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോയുടെ പുതിയ തീരുമാനം. സപ്ലൈകോ കൊച്ചിയിൽ ഇന്ന് ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിനു് തുടക്കം കുറിക്കുമെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു.സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. ഇ-പെയ്മെൻ്റാണ് നടത്തേണ്ടതെന്നും സി എംഡി അറിയിച്ചു.  

Readers Comment

Add a Comment