Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 500 കടന്ന ഘട്ടത്തിൽ സർക്കാർ എല്ലാവിധ കൂട്ടം ചേരലുകളും ഒഴിവാക്കി സാമൂഹ്യഅകലം ഉറപ്പ് വരുത്താൻ 21 ദിന ലോക് ഡൗണും കടുത്ത നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. ഒറ്റ വ്യക്തിയുടെ അശ്രദ്ധമൂലം പല ജീവനുകൾ പൊലിഞ്ഞ സംഭവങ്ങൾ കേരളത്തിലുൾപ്പടെ നിരവധി ഇടങ്ങളിൽ രേഖപ്പെടുത്തിയതിയതിനാൽ ആളുകളും പോലീസും ഇപ്പോൾ കടുത്ത ജാഗ്രതയിലാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർ ജയിലിൽ കിടക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിർദേശിച്ചിരുന്നു. എന്നിട്ടും പുറത്തിറങ്ങുന്നവരെ പല സംസ്ഥാനങ്ങളിലും പോലീസ് കടുത്ത മർദ്ദനമുറകൾക്ക് ഇരയാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പഞ്ചാബ്, ഉത്തർ പ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ ദേഹത്ത് പോലീസ് "ഇവർ ഈ സമൂഹത്തിന്റെ ശത്രുക്കൾ" എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ചാണ് ശിക്ഷിക്കുന്നത്. കാൺപൂരിൽ പുറത്തിറങ്ങുന്നവരെ പോലീസ് അരമണിക്കൂറോളം കൈപൊക്കി നിർത്തി ശിക്ഷിക്കുന്നു. പഞ്ചാബിൽ അനധികൃതമായി നിരത്തിലിറങ്ങുന്നവരെ ഒരു വർഷം വരെ ജയിലിലടയ്ക്കുമെന്നാണ് പോലീസ് പറയുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരമാളുകളെ പോലീസ് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. ബോധവൽക്കരണമല്ലേ ആവിശ്യം മർദ്ദനമുറകളാണോ എന്ന ചോദ്യവും രാജ്യത്താകെ ഉയരുന്നുണ്ട്.
30.82°C








