Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
chat bot

കോവിഡ് വ്യാപനത്തെ സംബന്ധിച്ച് വാട്ട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ  പരക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോളുള്ളത്. സംസ്ഥാന സർക്കാർ ഇത്തരം വ്യാജവാർത്തകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് ഏത് സന്ദേശമാണ് വിശ്വസിക്കേണ്ടത് എന്ന ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സാധാരണക്കാരുടെ ആശയക്കുഴപ്പം തടയാനും അവരുടെ ചോദ്യങ്ങൾക്ക് വ്യക്തവും വാസ്തവവുമായ മറുപടികൾ നല്കാനുമായി ഒരു വാട്ട്സ്ആപ്പ് ചാറ്റ് ബോട്ട് രംഗത്തിറങ്ങി കേന്ദ്രസർക്കാർ. 901351515 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചുകൊണ്ട് 'മൈ ഗവണ്മെന്റ് കൊറോണ ഹെൽപ്പ്ഡെസ്ക്' എന്ന ചാറ്റിൽ ഇന്ത്യയിലെ ഏതൊരാൾക്കും അംഗമാകാം. നിങ്ങളുടെ സംശയങ്ങൾക്ക് അംഗീകൃതസ്രോതസുകളിൽ നിന്ന് ഏറ്റവും പുതിയ വിവരങ്ങൾ ഉൾപ്പടെ മറുപടികൾ ലഭിക്കും. വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്ന തെറ്റായ വിവരങ്ങളുടെ പ്രചരണം തടയുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.  

Readers Comment

Add a Comment