Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് 19 അതിന്റെ മൂന്നാംഘട്ടത്തിലെത്തുമ്പോൾ രോഗനിയന്ത്രണത്തിനായി കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും. രോഗം സ്ഥിരീകരിച്ച ജില്ലകളിൽ പലതിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലകൾ അടച്ചിടുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ...
1 . ജില്ലകൾ അടച്ചിട്ടാലും ആവിശ്യ സർവീസുകൾക്ക് നിരോധനമില്ല. വെള്ളം, ഭക്ഷണം, വൈദ്യുതി, ബാങ്കുകൾ, എ ടി എം സേവനങ്ങൾ, ആശുപത്രി, മെഡിക്കൽഷോപ്പ് , പത്രം, പോലീസ്, പലചരക്കുകട മുതലായ സാധനങ്ങളും സ്ഥാപനങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് അത്യാവശ്യമാണ്.. അവയ്ക്ക് നിരോധനമില്ല. 
2 . സ്വകാര്യ വാഹനങ്ങൾക്ക് നിരോധനമില്ലെങ്കിലും കോവിഡ് ബാധിത ജില്ലകളിൽ സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഉദ്യോഗസ്ഥർ ആവിശ്യപ്പെടുന്നപക്ഷം അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. 144 പ്രയോഗിക്കപ്പെടുന്നത് ഇടങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നത് അനുവദനീയമല്ല. കോവിഡ് ബാധിത മേഖലകളിലേക്ക് പോകുവാനും അനുവാദം ഉണ്ടായിരിക്കില്ല. 
3 . അനാവശ്യമായി ആളുകൾ പുറത്തിറങ്ങാൻ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. അവശ്യ വസ്തുക്കൾ വാങ്ങാനോ പണം പിൻവലിക്കാനോ ഒക്കെ മാത്രം പുറത്തിറങ്ങുന്നതാണ് പൊതുസമൂഹത്തിനോടുള്ള കരുതൽ. 
4 . ആളുകളിൽ നിന്നും പരമാവധി സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ആളുകൾ വന്നിരിക്കാൻ സാധ്യതയുള്ള പൊതുവിടങ്ങൾ പൂർണ്ണമായും അടയ്ക്കും. 
5 .പ്രഭാതനടത്തം, ജിമ്മുകൾ, ക്ലബ് മീറ്റിങ്ങുകൾ , മുതലായ സാമൂഹ്യ ഒത്തുചേരലുകളും കുറച്ച് നാളത്തേക്ക് ഒഴിവാക്കിയേ പറ്റൂ.

Readers Comment

Add a Comment