Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ നടൻ മോഹൻലാലിന്റെ പ്രസ്താവന വൻ വിമർശനങ്ങൾക്കു വഴിവെച്ചിരിക്കുകയാണ്. 

ജനതാ കർഫ്യൂമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 
ഇന്ന് വൈകീട്ട് ഒൻപത്  മണി വരെ വീട്ടിൽ നിൽക്കുകയും അഞ്ച് മണിക്ക് നമ്മൾ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുകയും ചെയ്യുന്നത് വലിയ പ്രോസസാണ് . ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ് . ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാൻ സാധ്യതയുണ്ട് . അങ്ങനെ നശിച്ച് പോട്ടെ . എല്ലാവരും സഹകരിക്കണമെന്ന് ഞാൻ താഴ്മയായി അപേക്ഷി ക്കുന്നു , എന്നായിരുന്നു മോഹൻലാൽ പറഞ്ഞത് . ഇതിനെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിൽ രാജ്യം നിശ്ചലമായിരിക്കുകയാണ് . രാവിലെ ഏഴ് മുതൽ രാത്രി 9 വരെയാണ് കർഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുന്നത് . നഗരങ്ങളെന്നോ ഗ്രാമങ്ങളെ ന്നോ വ്യത്യാസമില്ലാതെ എല്ലായിടവും സ്തംഭിച്ച അവസ്ഥയിലാണ് . കർഫ്യൂ ആഹ്വാനത്തി നൊപ്പം ആരോഗ്യ പ്രവർത്തകർക്ക് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമായി വൈകീട്ട് അഞ്ചിന് പാത്രം കൂട്ടിയിടിച്ചോ കൈയ്യടിച്ചോ ശബ്ദമുണ്ടാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Readers Comment

Add a Comment