Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,world water day,sustainable development,i2inews

ഇന്ന് മാർച്ച് 22 ലോക ജല ദിനം. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയ്ക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത്. തുടര്‍ന്ന് യു.എന്‍ ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജലക്ഷാമവും ദൗര്‍ലഭ്യവും മലിനീകരണവും തുടങ്ങി ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കുന്നത്. ലോകത്ത് 2.1 ബില്യൺ ജനങ്ങള്‍ ശുദ്ധജലക്ഷാമം നേരിടുന്നുണ്ടെന്നാണ് ആഗോളതലത്തിലെ കണക്ക്. നിലവില്‍ ലോകത്ത് 120 കോടിയിലധികം ജനങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നുണ്ട്. 2050ഓടുകൂടി ലോക ജനതയില്‍ പകുതിയ്ക്കും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നത്.

ലോകത്ത് വര്‍ധിച്ചുവരുന്ന ജനസംഖ്യയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയും, വനങ്ങളും ജലസ്രോതസ്സുകളുമെല്ലാം നാശത്തിന്റെ വക്കിലെത്തി നിൽക്കുകയുമാണ്. തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പുകള്‍, കുളങ്ങള്‍, പാടങ്ങള്‍ തുടങ്ങി ഭൂമിയിലെ ജലത്തിന്റെ പരമ്പരാഗത സ്രോതസ്സുകളെല്ലാം പകുതിയിലധികവും നശിച്ചുകൊണ്ടിരിക്കുന്നു. 

ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്ന വാക്കുകള്‍ ഓർമ്മയിൽ വെച്ചുകൊണ്ട് നമ്മുക്ക് ഓരോ തുള്ളിയും അമൂല്യമായി കണ്ടുകൊണ്ട് സംരക്ഷിക്കാം.

Readers Comment

Add a Comment