Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ന് മാർച്ച് 20 ലോക സന്തോഷ ദിനം. സന്തോഷം വീണ്ടെടുക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്ത് മനുഷ്യന് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവിൽ നിന്നാണ് ലോക സന്തോഷ ദിനമെന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. നമുക്ക് സന്തോഷമെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു, എന്തു വിലകൊടുത്തും അത് തിരിച്ചു പിടിക്കേണ്ടതുണ്ടെന്നുമാണ് ഈ ആശയത്തിന്റെ സാരം.
വികസനത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും മൗലികമായ സ്വഭാവങ്ങൾ നിർണയിക്കുന്നത് ജനങ്ങളുടെ ക്ഷേമവും സന്തോഷവും കണക്കിലെടുത്താവണമെന്ന മഹത്തായ സന്ദേശമാണ് ഈ ദിനത്തെ പ്രസക്തമാക്കുന്നത്. ലോകത്തെല്ലാവരും സന്തോഷമാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളർന്നതുകൊണ്ട് രാജ്യത്തെ ജനങ്ങൾ സന്തോഷവാന്മാരായിരിക്കണമെന്നില്ല.
കോടീശ്വരനെക്കാൾ സന്തോഷമുള്ള ദരിദ്രനാകുന്നതാണ് നല്ലത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇങ്ങനെ പറയാൻ കാരണം സന്തോഷം എന്ന മാനസികാവസ്ഥ അത്രത്തോളം മനുഷ്യ സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ് എന്നതുകൊണ്ട് തന്നെയാണ്. അതിനുവേണ്ടിയാണ് യുണൈറ്റഡ് നേഷൻസ് സന്തോഷത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകത്തിന് അറിവ് നൽകാൻ ലോക സന്തോഷ ദിനം തന്നെ സംഘടിപ്പിച്ചത്.
ലോകത്ത് തന്നെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള പ്രദേശം ഭൂട്ടാനാണ്. ഗ്രോസ് നാഷണൽ ഹാപ്പിനെസ്സ് ഇൻഡക്സ് എന്ന ആശയവുമായി ഐക്യരാഷ്ട്ര സഭയുടെ മുൻപാകെ ഈ കൊച്ചു രാജ്യം മാതൃക കാണിച്ചത്. ഫിൻലാൻഡും, നോർവ്വെയും, ഡെന്മാർക്കുമാണ് സന്തോഷത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന മറ്റു രാജ്യങ്ങൾ.
ഇന്ന് ലോകം മഹാമാരിയുടെ പിടിയിലാണ്. ലോകത്തിന്റെ സന്തോഷം കോവിഡ് 19 ൽ ഉലയുമ്പോൾ ഇന്നത്തെ ദിവസം ഇന്ത്യയെയും ഇന്ത്യക്കാരെയും സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിനമാണ്. നിർഭയ കേസ് കുറ്റവാളികളെ ഇന്ന് പുലർച്ചെ 5:30 ന് തൂക്കിലേറ്റിയപ്പോൾ നീതിബോധം കാത്ത് സൂക്ഷിക്കുന്നവർക്ക് ആഹ്ലാദത്തിന്റെ മറ്റൊരു ദിനം കൂടിയായി .
24.92°C








