Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് 19 ബാധ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പല വ്യവസായശാലകളും സ്ഥാപനങ്ങളും ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയുന്ന വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയിരുന്നു. വലിയ അളവിൽ ഇന്റർനെറ്റ് ആവിശ്യം വരുന്ന പല ജോലികളും വീട്ടിലിരുന്ന് ചെയ്യുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും ഇന്റർനെറ്റ് ലഭ്യതയുടെ പ്രശ്നങ്ങളും കണക്കിലെടുത്ത് ഒരു മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് നല്കാൻ തയ്യാറായി ബിഎസ്എൻഎൽ. നിലവില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത എല്ലാ ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കള്‍ക്കും ഒരു മാസത്തേക്ക് സ്ഥാപനം ഫ്രീ ആയി ഇന്റർനെറ്റ് നൽകും. വർക്ക് അറ്റ് ഹോം എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാനിൽ ഇന്റർനെറ്റ് അൺലിമിറ്റഡ് ആയിരിക്കും. ഇന്‍സ്റ്റലേഷന്‍ ചാര്‍ജോ സെക്യൂരിറ്റി ഡിപ്പോസിറ്റോ ഉണ്ടാകില്ല. പുതിയ ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സേവനം ലഭ്യമാകും.

 

Readers Comment

Add a Comment