Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

തീഹാർ ജയിലിനുള്ളിൽ ഉറക്കം പോലുമില്ലാതെ തൂക്കുകയറിലേക്കുള്ള നിമിഷങ്ങളെണ്ണിയിരിക്കുകയായിരുന്നു പ്രതികൾ. അവസാന അത്താഴം പോലും കഴിക്കാൻ കൂട്ടാക്കാതെ മരവിച്ച മനസ്സുമായി. പ്രത്യേകം സെല്ലുകളിലായിരുന്നു നാല് കുറ്റവാളികളെയും പാർപ്പിച്ചിരുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് അവസാന ആഗ്രഹം എന്തെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു പ്രതികളുടെ മറുപടി. തൂക്കിലേറ്റുന്നത്തിനു മുൻപുള്ള സമയങ്ങളിൽ കുറ്റവാളികൾ മാനസിക വിഭ്രാന്തി കാണിച്ചിരുന്നെന്ന് തീഹാർ ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു.
പുലർച്ചെ 3:30 തിന് നാലുപേരെയും വിളിച്ച് എഴുന്നേൽപ്പിച്ച് തൂക്കിലേറ്റാനുള്ള നടപടികളിലേക്ക് കടന്നു. കനത്ത സുരക്ഷാവലയത്തിലായിരുന്നു തിഹാർ ജയിലും പരിസരവും. കൃത്യം 5:30 നാണ് നാലുപേരെയും തൂക്കിലേറ്റിയത്. ജയിലിനുള്ളിൽ വെച്ച് തന്നെ ഡോക്ടർ നാല് പേരുടെയും മരണം ഉറപ്പുവരുത്തി. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി ദീൻ ദയാൽ ഉപാദ്ധ്യായ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോവുകയും ചെയ്തു.