Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഏഴ് വർഷമായുള്ള പോരാട്ടത്തിന് ശേഷം നീതി ലഭിച്ചെങ്കിലും ഇനിയും ഞങ്ങൾക്ക് ഒരു നല്ല അച്ഛനമ്മമാർ എന്ന നിലയിൽ മകൾക്ക് വേണ്ടി ഒരുപാട് ദൂരം പോകാനുണ്ടെന്ന് നിർഭയയുടെ അമ്മ. ഇന്ന് വെളുപ്പിന് അഞ്ചരയ്ക്കാണ് നിർഭയകേസിലെ നാല് പ്രതികളെയും തൂക്കിലേറ്റിയത്. വധശിക്ഷ കഴിഞ്ഞ ഉടൻ തന്നെ തീഹാർ ജയിലിന് പുറത്ത് നാട്ടുകാരുടെ വക ആഹ്ളാദപ്രകടനങ്ങളും മധുരപലഹാര വിതരണവും നടന്നു. "ഞങ്ങളുടെ കൂടെയില്ലാത്ത പൊന്നുമകളുടെ ഫോട്ടോ കെട്ടിപിടിച്ച് ഞാൻ അവളോട് പറഞ്ഞു, ഒടുവിൽ നമ്മുക്ക് നീതി കിട്ടിയെന്ന് അവളത് കേട്ടുകാണും, അവൾക്ക് സന്തോഷമായികാണും." നിർഭയയുടെ അമ്മ ആശാ ദേവി മാധ്യമങ്ങളോട് പറഞ്ഞു. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യണം എന്ന ആവിശ്യപ്പെട്ട് പവൻ ഗുപ്ത സമർപ്പിച്ച അവസാനഹർജിയും തള്ളിയപ്പോൾ മനസമാധാനത്തോടെ ജനാവലിയെ നോക്കി ആശാ ദേവി കൈയുയർത്തി വിജയമുദ്ര കാണിച്ചിരുന്നു. 

Readers Comment

Add a Comment